വാ​ഹ​നം ക​ത്തി​ച്ച കേ​സി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ റി​മാ​ൻ​ഡി​ൽ
Wednesday, September 11, 2024 3:08 AM IST
അ​ടൂ​ർ: വാ​ഹ​നം ക​ത്തി​ച്ച കേ​സി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ലാ​യി. മാ​രൂ​ർ പ്ലാ​വി​ള വ​ട​ക്കേ​തി​ൽ ശ​ങ്ക​ർ രാ​ജാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്. ഇ​തേ കേ​സി​ൽ ഒ​ഴു​കു​പാ​റ കൈ​ലാ​സം ജി​തി​നെ​യും (31) അ​റ​സ്റ്റ് ചെ​യ്തു.

2013 ഡി​സം​ബ​ർ മൂ​ന്നി​നു ന​ട​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ ഏ​നാ​ത്ത് പോ​ലീ​സ് വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പു​തു​വ​ൽ മേ​ലേ വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ കാ​ർ പോ​ർ​ച്ചി​ൽ​വ​ച്ചി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജോ​യു​ടെ വീ​ട്ടി​ൽ കി​ട​ന്നി​രു​ന്ന വാ​നും അ​ന്ന് ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ൾ ക​ത്തി​ച്ചി​രു​ന്നു. ജി​ജോ​യു​ടെ സു​ഹൃ​ത്താ​ണ് പ​രാ​തി​ക്കാ​ര​നാ​യ ബാ​ബു. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​യി​രു​ന്നു പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു.