കി​ളി​വ​യ​ലി​ൽ ഹോ​ട്ട​ലി​നു തീ ​പി​ടി​ച്ചു
Wednesday, September 11, 2024 2:54 AM IST
അ​ടൂ​ർ: കി​ളി​വ​യ​ലി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. ത​ല​ശേ​രി മ​ജ്‌​ലി​സ് ഹോ​ട്ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കി​നും അ​ൽ​ഫ​ഹം ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ർ​കോ​ൾ, മ​റ്റു പാ​ഴ് വ​സ്തു​ക്ക​ൾ​ക്കു​മാ​ണ് തീ ​പി​ടി​ച്ച​ത്.

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ റോ​ഡി​ലൂ​ടെ പോ​യ വ​ഴിയാ​ത്ര​ക്കാ​ർ സം​ഭ​വം ക​ണ്ട് അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ സേ​ന വെ​ള്ളം ഒ​ഴി​ച്ച് തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു. മു​റി​യി​ലെ മെ​യി​ൻ സ്വി​ച്ചി​ൽനി​ന്നും തീ ​പ​ട​ർ​ന്നു പി​ടി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ അ​ജി​ഖാ​ൻ യൂ​സുഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്, ശ്രീ​ജി​ത്ത്‌, ഷൈ​ൻ കു​മാ​ർ, സു​ജി​ത്, അ​ജീ​ഷ്, സ​ജാ​ദ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.