കൊ​ല്ല​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് നെ​ല്ലുകൊ​ണ്ട് കേ​ര​ള ചിത്രമൊരുക്കി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 20, 2024 6:42 AM IST
പ്ര​മാ​ടം: കേ​ര​ള​ത്തി​ന്‍റെ നെ​ൽ​ക്കൃ​ഷി പാ​ര​മ്പ​ര്യം പു​തി​യ ത​ല​മു​റ​യെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ നെ​ൽ​വി​ത്തുകൊ​ണ്ട് കേ​ര​ള ചിത്രം നിർ മിച്ച് പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

കേ​ര​ള​ത്തിന്‍റെ കാ​ർ​ഷി​ക സം​സ്കൃ​തി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ നെ​ല്ലു​കൊ​ണ്ട് 15 അ​ടി വ​ലി​പ്പ​മു​ള്ള കേ​ര​ള​ചിത്രം വ​ര​ച്ചാ​ണ് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൊ​ല്ല​വ​ർ​ഷം 1200 നെ ​എ​തി​രേ​റ്റ​ത്. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും വൈ​വി​ധ്യ​വും കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കാ​ർ​ഷി​ക മി​നി ഗാ​ല​റി​യും ഒ​രു​ക്കി​യാ​ണ് കേ​ര​ളീ​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ളി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളീ​യം ന​ട​ന്ന​ത്. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വൈ​ക്കോ​ൽ തു​റു​വും നെ​ൽ​ശി​ല്പ​വും കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു. വ​ഞ്ചി​പ്പാ​ട്ട് പാ​ടി​യാ​ണ് അ​തി​ഥി​ക​ളെ കു​ട്ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. കേ​ര​ള ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മി​നി ഗാ​ല​റി പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ശ്രീ​ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കേ​ര​ളീ​യം സം​ഗ​മം വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ, കോ​ന്നി ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.. നെ​ൽക​ർ​ഷ​ക പി.​കെ. ത​ങ്ക​യെ ആ​ദ​രി​ച്ചു. മാ​തൃസം​ഗ​മം പ്ര​സി​ഡ​ന്‍റ് യ​മു​നാ സു​ഭാ​ഷ്, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​സ്. സു​നി​ൽ​കു​മാ​ർ, ടി.​ആ​ർ. സു​രേ​ഷ്, മ​ല​യാ​ളം ക്ല​ബ് കോ​-ഓർഡി​നേ​റ്റ​ർ നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ബി. ലാ​ൽ, മ​ല​യാ​ളം ക്ല​ബ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.