ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന സി​പി​എം ന​യ​ത്തി​ൽ മാ​റ്റ​മി​ല്ല: പി.​ജെ. കു​ര്യ​ൻ
Tuesday, August 20, 2024 6:42 AM IST
മ​ല്ല​പ്പ​ള്ളി: തി​രി​ച്ച​ടി​ക​ൾ ല​ഭി​ച്ചി​ട്ടും ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​നം സി​പി​എം തു​ട​രു​ക​യാ​ണെ​ന്ന് കെ​പി​സി​സി രാ​ഷ്‌ട്രീ​യ​കാ​ര്യ സ​മിതി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. റെ​ജി തോ​മ​സ്, മാ​ത്യു ചാ​മ​ത്തി​ൽ, കോ​ശി പി. ​സ​ക്ക​റി​യ, ലാ​ലു തോ​മ​സ്‌, സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, പി.ടി. ഏ​ബ്ര​ഹാം, പ്ര​സാ​ദ്‌ ജോ​ർ​ജ്, എ.​ഡി. ജോ​ൺ, വി​നീ​ത്‌കു​മാ​ർ, കെ. ​ദി​നേ​ശ്, മാ​ന്താ​നം ലാ​ല​ൻ, എം.​കെ. സു​ബാ​ഷ് കു​മാ​ർ, ചെ​റി​യാ​ൻ മ​ണ്ണാ​ഞ്ചേ​രി, മ​ണി​രാ​ജ് പു​ന്നി​ലം, ലി​ൻ​സ​ൺ പാ​റോ​ലി​ക്ക​ൽ, തോ​മ​സ്‌ ത​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.