സ്കൂ​ൾ പാ​ർ​ല​മെ​ന്‍റി​നു വോ​ട്ടിം​ഗ് യ​ന്ത്രം
Monday, August 19, 2024 3:01 AM IST
ഓ​മ​ല്ലൂ​ർ: ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് വോ​ട്ടെ​ടു​പ്പ്. ഐ​റ്റി ലാ​ബി​ൽ ഉ​ള്ള ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്കൂ​ളി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത യ​ന്ത്ര​ത്തി​ൽ ക്ലാ​സി​ൽ കു​ട്ടി​ക​ൾ ഓ​രോ​രു​ത്ത​രാ​യി വോ​ട്ട് ചെ​യ്തു.

തു​ട​ർ​ന്ന് യ​ന്ത്രം സ്ഥാ​നാ​ർ​ഥി​യു​ടെ ഏ​ജ​ന്‍റിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജ്, വ​ര​ണാ​ധി​കാ​രി ജോ​യം ബാ​ബു, സു​നി​ത മാ​ത്യു, ഫ്ലാ​ബി തോ​മ​സ്, ഡെ​ൽ​വി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.