ല​ഹ​രിവ്യാ​പ​നം ത​ട​യാ​ൻ എ​ക്സൈ​സ് ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വ്
Monday, August 19, 2024 3:01 AM IST
പ​ത്ത​നം​തി​ട്ട: ഓ​ണം ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ല്‍ എ​ക്സൈ​സ് വ​കു​പ്പ് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പ​രാ​തി​ക​ളി​ലും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് യൂ​ണി​റ്റു​ക​ള്‍, സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ന്‍​സ് ടീം, ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ വി​പ​ണ​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നു​മാ​യി ഷാ​ഡോ എ​ക്സൈ​സ് ടീം ​എ​ന്നി​വ​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ദ്യ ഉ​ത്​പാ​ദ​ന വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യു വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​യു​ക്ത റെ​യ്ഡു​ക​ളും ന​ട​ത്തും.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യും ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ല്‍ എ​ക്സൈ​സ് ഫോ​ഴ്സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും. മ​ദ്യ​-മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ താ​ഴെ​പ്പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ക​ണ്‍​ട്രോ​ള്‍​റൂം - 04682222873, ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ - 1055, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പ​ത്ത​നം​തി​ട്ട - 9447178055, അ​സി.​ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പ​ത്ത​നം​തി​ട്ട - 9496002863, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍, എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ്, പ​ത്ത​നം​തി​ട്ട - 9400069473.