ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍​ക്കു നി​യ​മ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്ന് നാ​റാ​ണം​മു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം
Monday, August 19, 2024 3:01 AM IST
അ​ത്തി​ക്ക​യം: വ​യ​നാ​ട്ടി​ല​ട​ക്കം സ​മീ​പ കാ​ല​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും പ്ര​ള​യ​വും ഉ​ണ്ടാ​യ ഇ​ട​ങ്ങ​ളി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു സ​ഹാ​യ​ക​ര​മാ​യ പ​രി​ഷ്‌​ക​രി​ച്ച ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്ന് നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.

നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് അം​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സാം​ജി ഇ​ട​മു​റി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ദു​ഷ്‌​ക​ര​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ള്‍ നാ​വി​ഗേ​റ്റ് ചെ​യ്യു​ന്ന​തി​നും വി​വി​ധ തൊ​ഴി​ല്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും പ​രി​ഷ്‌​ക​രി​ച്ച ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം അം​ഗീ​ക​രി​ച്ച​ത്.

സ​മീ​പ കാ​ല​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ല്‍ ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​പ്പോ​ഴും ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ളാ​ണ് ര​ക്ഷ​യ്‌​ക്കെ​ത്തി​യ​തെ​ന്ന് സാം​ജി ചൂ​ണ്ടാ​ക്കി. പ്ര​മേ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നീ​റം​പ്ലാ​ക്ക​ല്‍ പി​ന്താ​ങ്ങി.