ബേ​ത്‌സെ​യ്ദാ ഭ​വ​ന്‍ ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 24ന്
Monday, August 19, 2024 3:01 AM IST
മ​ല്ല​പ്പ​ള്ളി: അ​ശ​ര​ണ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ ആ​ശ്ര​യ​മി​ല്ലാ​ത്ത പു​രു​ഷ​ന്മാ​രെ താ​മ​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​യാ​രം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് മാ​ര്‍​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബേ​ത്‌​സെ​യ്ദാ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ചു​മ​ത​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ​യും അം​ഗീ​കാ​ര​ത്തോ​ടെ ബേ​ത്‌സെ​യ്ദാ ഭ​വ​ന്‍റെ ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ് നി​ര്‍​വ​ഹി​ക്കും.

റ​വ. സ​ജീ​വ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മെ​ഡി​ക്ക​ല്‍ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ റ​വ. മാ​ത്യു ജോ​ണ്‍, റ​വ. കെ.​വി. ചെ​റി​യാ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ദ്യാ​മോ​ള്‍, സാം ​പ​ട്ടേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നു​വേ​ണ്ടി സ​ജി ടി. ​ചെ​റി​യാ​ന്‍ താ​മ​ര​ശേ​രി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും ഫി​ലി​പ്പ് മാ​ത്യു തേ​മാ​നാ​ല്‍ - സെ​ക്ര​ട്ട​റി, സ​ജി ഫി​ലി​പ്പ് ആ​റ്റാ​ശേ​രി​ല്‍ - ട്ര​ഷ​റ​ര്‍, ജി​നി മെ​റി​ന്‍ സാം, ​ജ​ലാ​ല്‍ ഏ​ബ്ര​ഹാം, വി.ടി. തോ​മ​സ്, ജോ​ര്‍​ജ് ജേ​ക്ക​ബ്, ജോ​ര്‍​ജ് ഫി​ലി​പ്പ് , ഈ​പ്പ​ന്‍ ഈ​പ്പ​ന്‍ ആ​ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള സ​ബ് ക​മ്മി​റ്റി​യും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.