സി​പി​എം തി​രു​വ​ല്ല ഘ​ട​ക​ത്തി​ല്‍ വീ​ണ്ടും ന​ട​പ​ടി
Monday, August 19, 2024 3:01 AM IST
തി​രു​വ​ല്ല: സി​പി​എം തി​രു​വ​ല്ല ഘ​ട​ക​ത്തി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. ഏ​രി​യ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഫ്രാ​ന്‍​സി​സ് വി. ​ആ​ന്‍റ​ണി​യെ സ്ഥാ​ന​ത്തുനി​ന്നും നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ ഏ​രി​യ ക​മ്മി​റ്റി അം​ഗം കൊ​ച്ചുപ്ര​കാ​ശ് ബാ​ബു എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പ്ര​കാ​ശ് ബാ​ബു, തി​രു​വ​ല്ല ടൗ​ണ്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​രെ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം. കെ. ​അ​ന​ന്ത​ഗോ​പ​ന്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ദേ​വ​സ്വം​ ബോ​ര്‍​ഡി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പാ​ര്‍​ട്ടി അം​ഗ​ത്തി​ന്‍റെ മ​ക​നി​ല്‍ നി​ന്ന​ട​ക്കം പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി​ക്കാ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​കാ​ശ് ബാ​ബു​വി​നെ ഏ​രി​യ ക​മ്മി​റ്റി സ്ഥാ​ന​ത്തുനി​ന്നും നീ​ക്കം ചെ​യ്ത​ത്.

ഫ്രാ​ന്‍​സി​സ് വി. ​ആ​ന്‍റ​ണി അ​ട​ക്ക​മു​ള്ള ചി​ല നേ​താ​ക്ക​ള്‍​ക്കെ​തി​രേ വ്യാ​ജ പ​രാ​തി ന​ല്‍​കി എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ.​കെ. കൊ​ച്ചു​മോ​നെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നും നീ​ക്കം ചെ​യ്ത​ത്.