ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ വ​നി​ത​ക​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം: മാ​ര്‍ സെ​റാ​ഫിം
Monday, August 19, 2024 3:01 AM IST
പ​ത്ത​നം​തി​ട്ട: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ വ​നി​ത​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഡോ.​ ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത. ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന മ​ര്‍​ത്ത മ​റി​യം വ​നി​താ സ​മാ​ജം ഓ​മ​ല്ലൂ​ര്‍ സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന വി​ധ​വ​ക​ള്‍​ക്ക് വി​ധ​വാ പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​തും വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് ആ​ദ്യഗ​ഡു​വാ​യി നാ​ലു ല​ക്ഷം രൂ​പ ന​ല്‍​കി​യ​തും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജന്‍​സ് യു​ഗ​ത്തി​ല്‍ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ന് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കൃ​ത്യ​ത​യോ​ടെ വേ​ഗ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ലും അ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ സ​ബ​ന്ധി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജി​ജി സാ​മു​വേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മിറ്റി​യം​ഗം ഫാ. ​ബി​ജു മാ​ത്യു പ്ര​ക്കാ​നം, ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി, ഫാ. ​അ​ഖി​ല്‍ വ​ര്‍​ഗീ​സ്, മ​ര്‍​ത്ത​മ​റി​യം വ​നി​താ സ​മാ​ജം കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ത്സ​മ്മ ചെ​റി​യാ​ന്‍, ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​ഴ്സി ത​ങ്ക​ച്ച​ന്‍, മ​ഞ്ജു മാ​ത്യു, ജെ​സി ജോ​ര്‍​ജ്, ഡെ​യ്‌​സി ജെ. ​കോ​ശി, ലീ​ന തോ​മ​സ്, മെ​റി​ന്‍ ഗ്രേ​സ് ജി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.