ഉ​ള​നാ​ട്ടി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പു​തി​യ ബ​സ് സ​ര്‍​വീ​സ്
Monday, August 19, 2024 2:35 AM IST
പ​ന്ത​ളം: പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്നും ഉ​ള​നാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രംവ​ഴി അ​ടൂ​രി​ലേ​ക്ക് പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ഉ​ള​നാ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ മു​മ്പി​ല്‍ പു​തി​യ ബ​സ് സ​ര്‍​വീ​സ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഫ്ലാഗ് ഓ​ഫ് ചെ​യ്തു.

ഉ​ള​നാ​ട് ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം പ​ത്ത​നം​തി​ട്ട​യ്‌​ക്കൊ​പ്പം ചെ​ങ്ങ​ന്നൂ​രി​ൽനി​ന്നും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും ക്ഷേ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ സ​ര്‍വീ​സു​ക​ള്‍ സ​മീ​പ ഭാ​വി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​മാ​രാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നോ​ടും സ​ജി ചെ​റി​യാ​നോ​ടും ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍നി​ന്ന് രാ​വി​ലെ 7.30ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ, അ​മ്പ​ല​ക്ക​ട​വ്, ഉ​ള​നാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, പാ​ണി​ല്‍, കു​ള​ന​ട, പ​ന്ത​ളം വ​ഴി അ​ടൂ​രി​ല്‍ എ​ത്തും. രാ​വി​ലെ ഒ​ന്‍​പ​തി​ന് അ​ടൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് ഇ​തേ വ​ഴി​യി​ല്‍കൂ​ടി പ​ത്ത​നം​തി​ട്ട​യി​ല്‍ തി​രി​കെ​യെ​ത്തും.

പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ മി​നി സാം, ​സാ​റ​മ്മ കു​ഞ്ഞു​കു​ഞ്ഞ്, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ തോ​മ​സ് മാ​ത്യു, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​ജി, ഖ​ജാ​ന്‍​ജി അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.