അ​വ​ധി​യൊ​ന്നു​മി​ല്ല; ഇ​ന്നു ഗ്രീ​നാ​ണ് മ​ക്ക​ളേ
Friday, June 28, 2024 4:12 AM IST
പ​ത്ത​നം​തി​ട്ട: പെ​രു​മ​ഴ​ക്കാ​ല​ത്ത് പ​ത്ത​നം​തി​ട്ട​യി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി​യു​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ് ബു​ക്ക് കു​റി​പ്പ്.

എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത് ഒ​രേ​യൊ​രു കാ​ര്യം. അ​വ​ധി​യു​ണ്ടാ​കു​മോ? മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി ന​ല്‍​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച അ​വ​ധി​യു​ണ്ടാ​വു​മോ എ​ന്നു ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​ം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​ള​ക്ട​റു​ടെ പേ​ജി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി എ​ത്തി​യ​ത്.

ഇ​തോ​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പു​തി​യ പോ​സ്റ്റി​ട്ടി​രി​ക്കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍. “ഗ്രീ​ൻ ആ​ണ് മ​ക്ക​ളെ ..ഹോം ​വ​ര്‍​ക്ക് ഒ​ക്കെ ചെ​യ്ത് ബാ​ഗ് പാ​ക്ക് ചെ​യ്തോ​ളൂ’’ എ​ന്നാ​ണ് ക​ള​ക്ട​റു​ടെ ക​മ​ന്‍റ്. ജി​ല്ലാ​ക​ള​ക്ട​റു​ടെ ക​മ​ന്‍റി​നു മ​റു​പ​ടി​യു​മാ​യി നി​ര​വ​ധിപ്പേ​രെ​ത്തി. ചി​ല​രെ​ല്ലാം വെ​ള്ളി​യാ​ഴ്ചകൂ​ടി അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​മ​ന്‍റി​ട്ട​ത്.