കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, June 19, 2024 1:51 AM IST
ആ​ല​ക്കോ​ട്: കാ​ർ​ത്തി​ക​പു​രം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വ​ള​വി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് തി​രു​വ​ട്ടൂ​ർ സ്വ​ദേ​ശി മ​ലി​ക്ക​ന്‍റെ​ക​ത്ത് ബ​ഷീ​റി​ന്‍റെ ഭാ​ര്യ അ​സ്‌​ല (21) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ ആ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബ​ന്ധു​ക്ക​ളാ​യ ഫൈ​സ​ൽ (32), സ​ഫ (25), അ​ബ്ദു​റ​ഹ്മാ​ൻ (12), മു​ഹ​മ്മ​ദ് (1), ബ​ഷീ​ർ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നാ​യി​യി​രു​ന്നു അ​പ​ക​ടം. ചീ​ക്കാ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫി​സാ​ൻ ബ​സും ത​ളി​പ്പ​റ​മ്പ് തി​രു​വ​ട്ടൂ​രി​ൽ നി​ന്നും മ​ണ​ക്ക​ട​വ് നീ​ല​ക്ക​യം വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റ് പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​ൻ ബ​ന്ധു​ക്ക​ൾ അ​ട​ങ്ങു​ന്ന സം​ഘം മൂ​ന്നു കാ​റു​ക​ളി​ൽ ആ​യി വി​വി​ധ ഇ​ട​ങ്ങ​ൾ സ​ഞ്ച​രി​ച്ച് മ​ണ​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.