പി.​കെ.​കു​ഞ്ഞ് സാ​ഹി​ബ് പ്ര​ഗ​ത്ഭ​നാ​യ ധ​ന​കാ​ര്യ മ​ന്ത്രി : പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍
Wednesday, June 26, 2024 6:33 AM IST
തി​രു​വ​ന​ന്ത​പു​രം : സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ മു​ന്‍ ധ​ന​കാ​ര്യ മ​ന്ത്രി പി.​കെ കു​ഞ്ഞ് സാ​ഹി​ബ് പ്ര​ഗ​ല്‍​ഭ​നാ​യി​രു​ന്നു​വെ​ന്ന് സി​പി​ഐ നേ​താ​വും മു​ന്‍ എം​പി​യു​മാ​യ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍. ന​ല്ലൊ​രു ധ​ന​കാ​ര്യ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​നാ​യി അ​ദേ​ഹ​ത്തെ ത​ങ്ക ലി​പി​ക​ളാ​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

പി.​കെ കു​ഞ്ഞ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സ് ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച 45-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ല്‍ മു​ന്‍​മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ബാ​ബു, ആ​ല​ങ്കോ​ട് ഹ​സ​ന്‍, നെ​ല്ല​നാ​ട് ഷാ​ജ​ഹാ​ന്‍, റ​സീ​ല സു​ധീ​ര്‍, എം.​എ.​റ​ഹീം, മെ​ഹ​ബൂ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.