ധീ​ര ജ​വാ​ൻ വി​ഷ്ണു​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു
Thursday, June 27, 2024 6:18 AM IST
നെ​ടു​മ​ങ്ങാ​ട്: ഛത്തീ​സ്ഗ​ഡ് മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ന​ന്ദി​യോ​ട് സ്വ​ദേ​ശി ധീ​ര ജ​വാ​ൻ വി​ഷ്ണു​വി​ന് പ​ത്താം​ക​ല്ല് വി​ഐ​പി റ​സി​ഡ​ൻ​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഛായ ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി, പു​ഷ്പാ​ർ​ച്ച​ന​യും, ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പു​ലി​പ്പാ​റ യൂ​സ​ഫ്, എം .​അ​ബ്ദു​ൽ സ​ലാം, അ​ജിം​ഷാ, ന​ഹാ​സ്, ജാ​ഗ്ഫ​ർ, ഷൈ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.