കോട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു
കോട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു
Tuesday, October 8, 2024 10:34 PM IST
കോ​ട്ട​യം: കോ​ട്ട​ക് മ​ഹീ​ന്ദ്രാ അ​സ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ (കെ​എം​എ​എം​സി) കീ​ഴി​ലു​ള്ള കോ​ട്ട​ക് മ്യൂ​ച്വ​ല്‍ ഫ​ണ്ട്, കോ​ട്ട​ക് എം​എ​ന്‍സി ഫ​ണ്ട് എ​ന്ന പു​തി​യ ഓ​പ്പ​ൺ-​എ​ന്‍ഡ​ഡ് ഇ​ക്വ​റ്റി സ്‌​കീ​മി​ന്‍റെ എ​ന്‍എ​ഫ്ഒ ആ​രം​ഭി​ച്ചു.

21 വ​രെ അ​പേ​ക്ഷി​ക്കാം. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ മി​ക​ച്ച വ​ള​ര്‍ച്ചാ സാ​ധ്യ​ത​യു​ള്ള ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളി​ലാ​കും ഫ​ണ്ട് നി​ക്ഷേ​പി​ക്കു​ക. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ഇ​ക്വി​റ്റി​ക​ളി​ലും ഇ​ക്വി​റ്റി ബ​ന്ധി​ത സെ​ക്യൂ​രി​റ്റി​ക​ളി​ലും നി​ക്ഷേ​പി​ച്ച് ദീ​ഘ​കാ​ല മൂ​ല​ധ​ന വ​ള​ര്‍ച്ച നേ​ടാ​നാ​ണ് ഫ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. 100 രൂ​പ​യാ​ണ് ചു​രു​ങ്ങി​യ നി​ക്ഷേ​പ​ത്തു​ക. വി​വ​ര​ങ്ങ​ള്‍ക്ക് www.kotak mf.com/ docum ents/Kotak%20MNC%20Fund_NFO

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.