അക്രമങ്ങൾ: ജാഗ്രത വേണമെന്നു പ്രധാനമന്ത്രി
അക്രമങ്ങൾ: ജാഗ്രത വേണമെന്നു പ്രധാനമന്ത്രി
Tuesday, December 24, 2024 2:40 AM IST
ന്യൂ​​ഡ​​ല്‍​ഹി: സ​മൂ​ഹ​ത്തി​ൽ അ​ക്ര​മം വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ദ​ന​യു​ള​വാ​ക്കു​ന്നു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഏ​താ​നും ദി​വ​സം മു​ന്പ് ജ​ർ​മ​നി​യി​ലെ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ആ​ക്ര​മ​ണം പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ​ക്കെ​തി​രെ പോ​രാ​ടാ​ൻ ജ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​​ര​​ത ക​​ത്തോ​​ലി​​ക്ക മെ​​ത്രാ​​ന്‍ സ​​മി​​തി​​യു​​ടെ (സി ​​ബി സി ​​ഐ) ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ന്ന ക്രി​​സ്തു​​മ​​സ് ആ​​ഘോ​​ഷ​​ത്തി​​ൽ പ്ര​​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് എ​വി​ടെ പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ലും സു​ര​ക്ഷി​ത​മാ​യി തി​രി​കെ എ​ത്തി​ക്കേ​ണ്ട​ത് പ്ര​ഥ​മ​ക​ട​മ​യാ​യി ക​രു​തു​ന്നു. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന അ​ഫ​ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു ഫാ. ​അ​ല​ക്സി​സ് പ്രേം​കു​മാ​റി​നെ സു​ര​ക്ഷി​ത​മാ​യി തി​രി​കെ കൊ​ണ്ടു​വ​ന്ന​ത് ഏ​റെ സം​തൃ​പ്തി ന​ൽ​കി​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പ​ത്തു​വ​ർ​ഷം​മു​ന്പ് യ​മ​നി​ൽ ബ​ന്ദി​യാ​ക്ക​പ്പെ​ട്ട ഫാ. ​ടോ​മി​നെ ര​ക്ഷി​ച്ച​തും 2019ലെ ​ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലെ പ​ള്ളി​യി​ലു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​വി​ടം സ​ന്ദ​ർ​ശി​ച്ച കാ​ര്യ​വും മോ​ദി എ​ടു​ത്തു പ​റ​ഞ്ഞു.

എ​​ല്ലാ ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ള്‍​ക്കും അ​ദ്ദേ​ഹം ക്രി​​സ്​​മ​​സ് ആ​​ശം​​സ​​ക​​ള്‍ നേ​​ര്‍​ന്നു. യേ​​ശു​​ക്രി​​സ്തു​​വി​​ന്‍റെ പാ​​ഠ​​ങ്ങ​​ള്‍ സ്‌​​നേ​​ഹ​​ത്തി​​ന്‍റെ​​യും സാ​​ഹോ​​ദ​​ര്യ​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശം ന​​ല്‍​കു​​ന്നു. ഇ​​റ്റ​​ലി​​യി​​ല്‍ ന​​ട​​ന്ന ജി 7 ​​ഉ​​ച്ച​​കോ​​ടി​​ക്കി​​ട​​യി​​ല്‍ ഫ്രാ​​ന്‍​സി​​സ് പാ​​പ്പ​​യു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച അ​​വി​​സ്മ​​ര​​ണീ​​യ​മാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. സ​​ഭാ​നേ​​താ​​ക്ക​​ള്‍​ക്കൊ​​പ്പം ക്രി​​സ്മ​​സ് ആ​​ഘോ​​ഷി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത് ഭാ​​ഗ്യ​​മാ​ണെ​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

മാ​​ര്‍ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്ടിന് ക​​ര്‍​ദി​​നാ​​ളാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച​​ത് രാ​​ജ്യ​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​നി​​മി​​ഷ​​മെ​​ന്ന് പറഞ്ഞ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ദ്ദേ​​ഹ​​ത്തെ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചു.


സിബിസി​​ഐ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക്രി​​സ്തു​​മ​​സ് ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​യി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. സിബിസി​​ഐ പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച് ബി​​ഷ​​പ്പ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ആ​​ഘോ​​ഷ​​ത്തി​​ല്‍ സി​​ബി​​സിെ​​എ​​യു​​ടെ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലും ഡ​​ല്‍​ഹി ആ​​ര്‍​ച്ച് ബി​​ഷ​​പ്പു​​മാ​​യ മാ​​ര്‍ അ​​നി​​ല്‍ തോ​​മ​​സ് കൂ​​ട്ടോ സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ചു.

സിബി സിഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച് ബി​​ഷ​​പ് ജോ​​ര്‍​ജ് ആ​​ന്റ​​ണി​​സാ​​മി പ്ര​​ധാ​​ന​മ​​ന്ത്രി​​യെ പൊ​​ന്നാ​​ട​യ​​ണി​​യി​​ച്ചു. ബ​​ത്തേ​​രി ബി​​ഷ​പ് ജോ​​സ​​ഫ് മാ​​ര്‍ തോ​​മ​​സ് അ​​ദ്ദേ​​ഹ​​ത്തി​​ന് മെ​മ​ന്‍റോ ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

ഇ​​ന്ത്യ​​യി​​ല്‍നി​​ന്നു​​ള്ള ക​​ര്‍​ദി​​നാ​ൾ​മാ​​രാ​​യ ഡോ. ​​ഓ​​സ്വാ​​ള്‍​ഡ് ഗ്രേ​​ഷ്യ​​സ്, മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി, മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാതോ​​ലി​​ക്കാ ബാ​​വ, മാ​​ര്‍ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്, ഡോ.​​ആ​​ന്‍റ​​ണി പൂ​​ള, സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍, മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ര്‍, മെ​​ത്രാ​​ന്മാ​​ര്‍, വി​​വി​​ധ സ​​ന്യാസ സ​​ഭ പ്ര​​തി​​നി​​ധി​​ക​​ള്‍, ഇ​​ത​​ര ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍, മു​​ന്‍ കേ​​ന്ദ്ര മ​​ന്ത്രി​​മാ​​രാ​​യ രാ​​ജീ​​വ് ച​​ന്ദ്ര ശേ​​ഖ​​ര്‍, അ​​ല്‍​ഫോ​​ൻ​സ് ക​​ണ്ണ​​ന്താ​​നം, കേ​​ര​​ള​​ത്തി​​ന്റെ ഡ​​ല്‍​ഹി​​യി​​ലെ പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി കെ.​​വി. തോ​​മ​​സ്, രാ​​ഷ്‌ട്ര ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ബെ​​ന്നി മു​​ണ്ട​​നാ​​ട്ട്, ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ അ​​നി​​ല്‍ ആ​​ന്‍റ​ണി, ടോം ​​വ​​ട​​ക്ക​​ന്‍ തു​​ട​​ങ്ങി​​യ​​വരും പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. സി​​ബിസി ​​ഐ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ മാ​​ത്യു കോ​​യി​​ക്ക​​ല്‍ ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍​ക്കു നേ​​തൃ​​ത്വം​വ​​ഹി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.