റാ​​ങ്ക്പ​​ട്ടി​​ക വി​​പു​​ലീ​​ക​​രണം; പി​എ​സ്‌​സി​​ക്കെ​തി​രേ സു​പ്രീം​കോ​ട​തി
റാ​​ങ്ക്പ​​ട്ടി​​ക വി​​പു​​ലീ​​ക​​രണം; പി​എ​സ്‌​സി​​ക്കെ​തി​രേ സു​പ്രീം​കോ​ട​തി
Tuesday, December 24, 2024 2:40 AM IST
ന്യൂ​​ഡ​​ല്‍​ഹി: റാ​​ങ്ക്പ​​ട്ടി​​ക വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ നി​​ര്‍​ദേ​​ശം ത​​ള്ളി​​യ പി​​എ​​സ്‌​​സി ന​​ട​​പ​​ടി​​ക്കെ​​തിരേ സു​​പ്രീം​​കോ​​ട​​തി.

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നി​​ര്‍​ദേ​​ശം ത​​ള്ളാ​​ന്‍ പി​എ​​സ്‌സി​​ക്ക് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ കോ​​ട​​തി ഉ​​ദ്യോ​​ഗാ​​ര്‍​ഥി​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള സ്വ​​യം​ഭ​​ര​​ണാ​​ധി​​കാ​​രം മാ​​ത്ര​​മാ​​ണ് പിഎ​​സ്‌സിക്കു​​ള്ള​​തെ​​ന്നും ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണം നി​​ര്‍​ണ​​യി​​ക്കു​​ന്ന​​തും റാ​​ങ്ക്പ​​ട്ടി​​ക വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന​​താ​​ണെ​​ന്നും ജ​​സ്റ്റീ​​സു​​മാ​​രാ​​യ വി​​ക്രം​​നാ​​ഥ്, പി.​​ബി. വ​​രാ​​ലെ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.


സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ​ ജി​​ല്ല​​ക​​ളി​​ലെ മു​​നി​​സി​​പ്പ​​ല്‍ കോ​​മ​​ണ്‍ സ​​ര്‍​വീ​​സി​​ലെ ജൂ​ണി​യ​​ര്‍ ഹെ​​ല്‍​ത്ത് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഗ്രേ​​ഡ്- 2 നി​​യ​​മ​​ന​​ത്തി​​നാ​​യി ത​​യാ​​റാ​​ക്കി​​യ റാ​​ങ്ക്പ​​ട്ടി​​ക വി​​പു​​ലീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നി​​ര്‍​ദേ​​ശം പി​​എ​​സ്‌​​സി ത​​ള്ളി​​യി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ സ​​മ​​ര്‍​പ്പി​​ച്ച ഹ​​ര്‍​ജി​​യി​​ലാ​ണ് സു​​പ്രീം​​കോ​​ട​​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

സ​​ര്‍​ക്കാ​​ര്‍ നി​​ശ്ച​​യി​​ക്കു​​ന്ന മാ​​ന​​ദ​​ണ്ഡ​​ത്തി​​ന​​നു​​സ​​രി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു​പ്ര​​ക്രി​​യ ന​​ട​​ത്തി റാ​​ങ്ക്പ​​ട്ടി​​ക ത​​യാ​​റാ​​ക്ക​​ല്‍ മാ​​ത്ര​​മാ​​ണ് പി​​എ​​സ്​​സി​​യു​​ടെ ചു​​മ​​ത​​ല​​യെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.