ഉന്നാവോ പ്ര​​​തി സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം നീ​​​ട്ടി
ഉന്നാവോ പ്ര​​​തി  സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ  ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം നീ​​​ട്ടി
Monday, December 23, 2024 4:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ച ഉ​​​ന്നാ​​​വോ ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യും മു​​​ൻ ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ കു​​​ൽ​​​ദീ​​​പ് സിം​​​ഗ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി​. 2017 ലെ ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണു പ്ര​​​തി.

ക​​​ഴി​​​ഞ്ഞ​​​വെ​​​ള്ളി​​​യാ​​​ഴ്ച​​​വ​​​രെ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം നീ​​​ട്ടു​​​ന്ന​​​തി​​​നെ സി​​​ബി​​​ഐ​​​യും അ​​​തി​​​ജീ​​​വി​​​ത​​​യും എ​​​തി​​​ർ​​​ത്തു. എ​​​ന്നാ​​​ൽ ആ​​​രോ​​​ഗ്യ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് ജ​​​സ്റ്റീ​​​സ് പ്ര​​​തി​​​ഭ എം. ​​​സിം​​​ഗും ജ​​​സ്റ്റീ​​​സ് അ​​​മി​​​ത് ശ​​​ർ​​​മ​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് സെ​​​ൻ​​​ഗ​​​റി​​​ന് അ​​​ടു​​​ത്ത 20വ​​​രെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.