പാ​ല​ക്കാ​ട് സം​ഭ​വം: ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്രമ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍
പാ​ല​ക്കാ​ട് സം​ഭ​വം:  ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്രമ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍
Tuesday, December 24, 2024 2:40 AM IST
ന്യൂ​​ഡ​​ല്‍​ഹി: ക്രി​​സ്മ​​സ് ക​​രോ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പാ​​ല​​ക്കാ​​ട് സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന സം​​ഭ​​വം അ​​പ​​ല​​പ​​നീ​​യ​​മെ​​ന്ന് കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍. വി​​ഷ​​യ​​ത്തി​​ല്‍ കേ​​ര​​ള​സ​​ര്‍​ക്കാ​​ര്‍ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി സ്വാ​​ഗ​​താ​​ര്‍​ഹ​​മാ​​ണെ​​ന്നും ഡ​​ല്‍​ഹി​​യി​​ല്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് അ​​ദ്ദേ​​ഹം പ്ര​​തി​​ക​​രി​​ച്ചു.

കു​​റ്റ​​ക്കാ​​ര്‍​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം. ന​​ബി​ദി​​ന​​വും ശ്രീ​​കൃ​​ഷ്ണ​ജ​​യ​​ന്തി​​യു​​മ​​ട​​ക്ക​​മു​​ള്ള ആ​​ഘോ​​ഷ​​ങ്ങ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കു സാം​​സ്‌​​കാ​​രി​​ക അ​​റി​​വു ന​​ല്‍​കും. വി​​ഷ​​യ​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സു​​കാ​ർ പാ​​ല​​ക്കാ​​ട്ട് ക​​രോ​​ള്‍ ന​​ട​​ത്തി​​യ​​ത് ഇ​​ടു​​ക്കി ബി​​ഷ​​പ്ഹൗ​​സി​​ലേ​​ക്ക് ബോം​​ബ് എ​​റി​​ഞ്ഞ​​തി​​നു​​ള്ള പ​​ശ്ചാ​​ത്താ​​പ​​മാ​​യി​​ട്ടാ​​യി​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


2018ല്‍ ​​ക​​രോ​​ള്‍സം​​ഘ​​ത്തെ ആ​​ക്ര​​മി​​ച്ച ഡി​​വൈ​​എ​​ഫ്‌​​ഐ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഇ​​പ്പോ​​ള്‍ ക​​രോ​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​രി​​ഹ​​സി​​ച്ചു. ഇ​​ത്ത​​രം പ്ര​​വൃ​ത്തി ആ​​രു​ചെ​​യ്താ​​ലും അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും ജോ​​ര്‍​ജ് കു​​ര്യ​​ന്‍ പറഞ്ഞു.

കേ​​ന്ദ്ര​മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ല്‍ മു​​ന​​മ്പ​​ത്തെ ജ​​ന​​ങ്ങ​​ള്‍​ക്കു​വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​മെ​​ന്നും അ​​വി​​ടത്തെ സാ​​ധാ​​ര​​ണ​​ക്കാ​​രെ ക​​ബ​​ളി​​പ്പി​​ക്ക​​രു​​​​തെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

നി​​സാ​​ര്‍ ക​​മ്മീ​​ഷ​​ന്‍ അ​​ന്വേ​​ഷി​​ച്ച വി​​ഷ​​യ​​ത്തി​​ല്‍ വീ​​ണ്ടും ജു​​ഡീ​​ഷ​ല്‍ ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു വി​​ഷ​​യ​​ത്തി​​ല്‍ ര​​ണ്ടു​വ​​ട്ടം ജു​​ഡീ​​ഷ​​ല്‍ ക​​മ്മീ​​ഷ​​ന്‍ സാ​​ധ്യ​​മാ​​ണോ എ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.