തെരഞ്ഞെടുപ്പു ചട്ട ഭേദഗതി: കമ്മീഷന്‍റെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചനയെന്ന് ഖാർഗെ
തെരഞ്ഞെടുപ്പു ചട്ട ഭേദഗതി: കമ്മീഷന്‍റെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചനയെന്ന് ഖാർഗെ
Monday, December 23, 2024 4:23 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വീ​​​ഡി​​​യോ​​​ ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള ചി​​​ല ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് രേ​​​ഖ​​​ക​​​ളു​​​ടെ പൊ​​​തു​​​ജ​​​ന പ​​​രി​​​ശോ​​​ധ​​​ന വി​​​ല​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥാ​​​പി​​​ത ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​തെ​​​ന്ന് ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു​​​മെ​​​തി​​​രേ​​​യു​​​ള്ള ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
കേ​​​ന്ദ്രം ആ​​​ദ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന പാ​​​ന​​​ലി​​​ൽ​​​നി​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ നീ​​​ക്കം ചെ​​​യ്തു. ഇ​​​പ്പോ​​​ഴ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​വ​​​ര​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത് ത​​​ട​​​യു​​​ക​​​യാ​​​ണ്.


വോ​​​ട്ടെ​​​ടു​​​പ്പി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​മ്മീ​​​ഷ​​​ന് പ​​​ല​​​ത​​​വ​​​ണ പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ധാർഷ്‌ട്യത്തോ​​​ടെ​​​യാ​​​ണ് മ​​​റു​​​പ​​​ടി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ചി​​​ല പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​പോ​​​ലും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

1961ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ട​​​ത്തി​​​ൽ കേ​​​ന്ദ്രം വ​​​രു​​​ത്തി​​​യ ഭേ​​​ദ​​​ഗ​​​തി​​​പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ ശേ​​​ഖ​​​രി​​​ക്കു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ, വെ​​​ബ്കാ​​​സ്റ്റിം​​​ഗ് ദൃ​​​ശ്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് രേ​​​ഖ​​​ക​​​ൾ പൊ​​​തു​​​ജ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.