സൗ​മ്യ​ത​യു​ടെ സൗ​ന്ദ​ര്യം
Saturday, December 28, 2024 12:00 AM IST
ഉ​​​​​​​​​​​ദാ​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​ര​​​​​​​​​​​ണം എ​​​​​​​​​​​ന്ന വി​​​​​​​​​​​പ്ല​​​​​​​​​​​വ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യ സാ​​​​​​​​​​​ന്പ​​​​​​​​​​​ത്തി​​​​​​​​​​​ക​​ പ​​​​​​​​​​​രി​​​​​​​​​​​ഷ്കാ​​​​​​​​​​​രം വ​​​​​​​​​​​ഴി ആ​​​​​​​​​​​ധു​​​​​​​​​​​നി​​​​​​​​​​​ക ലോ​​​​​​​​​​​ക​​​​​​​​​​സാ​​​​​​​​​​​ധ്യ​​​​​​​​​​​ത​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ പ​​​​​​​​​​​ടി​​​​​​​​​​​വാ​​​​​​​​​​​തി​​​​​​​​​​​ലി​​​​​​​​​​​ലേ​​​​​​​​​​​ക്കു രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ കൈ​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ച്ചു ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ ധി​​​​​​​​​​​ഷ​​​​​​​​​​​ണാ​​​​​​​​​​​ശാ​​​​​​​​​​​ലി എ​​​​​​​​​​​ന്ന നി​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ൽ ഇ​​​​​​​​​​​ന്ത്യാ​​ച​​​​​​​​​​​രി​​​​​​​​​​​ത്രം എ​​​​​​​​​​​ക്കാ​​​​​​​​​​​ല​​​​​​​​​​​വും ന​​​​​​​​​​​ന്ദി​​​​​​​​​​​യോ​​​​​​​​​​​ടെ സ്മ​​​​​​​​​​​രി​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട വ്യ​​​​​​​​​​​ക്തി​​​​​​​​​​​ത്വ​​​​​​​​​​​മാ​​​​​​​​​​​ണ് ഈ ​​​​​​​​​​​സി​​​​​​​​​​​ക്കു​​​​​​​​​​​കാ​​​​​​​​​​​ര​​​​​​​​​​​ന്‍റേ​​​​​​​​​​​ത്.

ആ​ദ​ർ​ശ​ത്തി​ന്‍റെ ആ​ഴം, ആ​ശ​യ​ങ്ങ​ളു​ടെ ആ​ഴി, അ​റി​വി​ന്‍റെ നി​റ​വ്, സ​ത്യ​സ​ന്ധ​ത​യു​ടെ രാ​ഷ്‌​ട്രീ​യം... മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ പേ​രി​നോ​ടു ചേ​ർ​ത്തു​വ​യ്ക്കാ​വു​ന്ന വി​ശേ​ഷ​ണ​ങ്ങ​ൾ എ​ണ്ണി​യാ​ൽ തീ​രി​ല്ല. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര എ​ന്നു രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​ത് അ​നു​പ​മ​മാ​യ ആ ​വ്യ​ക്തി​ത്വം പു​ല​ർ​ത്തി​യ സൗ​മ്യ​ത​യു​ടെ സൗ​ന്ദ​ര്യം​ത​ന്നെ​യാ​യി​രു​ന്നു.

ഉ​യ​ർ​ച്ച​താ​ഴ്ച​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​കോ​പ​ന​ങ്ങ​ളെ​യും തി​രി​ച്ച​ടി​ക​ളെ​യു​മെ​ല്ലാം തി​ക​ഞ്ഞ സൗ​മ്യ​ത​യോ​ടെ നേ​രി​ടാ​നും കൈ​കാ​ര്യം ചെ​യ്യാ​നു​മു​ള്ള ക​ഴി​വാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ക​രു​ത്ത്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തെ തി​ക​ച്ചും വേ​റി​ട്ട മു​ഖ​മാ​യി​രു​ന്നു ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്ന സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ.

വി​പു​ല​മാ​യ സാ​ധ്യ​ത​ക​ളു​ടെ സ​മു​ദ്ര​മാ​യ ഇ​ന്ത്യ​യെ ആ​ധു​നി​ക യു​ഗ​ത്തി​ൽ എ​പ്ര​കാ​രം പ​ടു​ത്തു​യ​ർ​ത്ത​ണ​മെ​ന്ന് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും രാ​ഷ്‌​ട്രീ​യ​നേ​താ​വും ഭ​ര​ണ​ക​ർ​ത്താ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ എ​ന്ന മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ൽ വ​ഴി​ത്തി​രി​വാ​യി​രു​ന്നു ധ​ന​മ​ന്ത്രി എ​ന്ന​നി​ല​യി​ലും പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​നി​ല​യി​ലും അ​ദ്ദേ​ഹം രാ​ജ്യ​ത്തു ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളും പ​ദ്ധ​തി​ക​ളും.

ഉ​ദാ​ര​വ​ത്ക​ര​ണം എ​ന്ന വി​പ്ല​വ​ക​ര​മാ​യ സാ​ന്പ​ത്തി​ക​പ​രി​ഷ്കാ​രം വ​ഴി ആ​ധു​നി​ക ലോ​ക​സാ​ധ്യ​ത​ക​ളു​ടെ പ​ടി​വാ​തി​ലി​ലേ​ക്കു രാ​ജ്യ​ത്തെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ ധി​ഷ​ണാ​ശാ​ലി എ​ന്ന നി​ല​യി​ൽ ഇ​ന്ത്യാ​ച​രി​ത്രം എ​ക്കാ​ല​വും ന​ന്ദി​യോ​ടെ സ്മ​രി​ക്കേ​ണ്ട വ്യ​ക്തി​ത്വ​മാ​ണ് ഈ ​സി​ക്കു​കാ​ര​ന്‍റേ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ചു​റ്റു​മു​ള്ള പ​ല​രും അ​ഴി​മ​തി​ക്കാ​രാ​യി ചാ​പ്പ​കു​ത്ത​പ്പെ​ട്ട​പ്പോ​ഴും മ​ൻ​മോ​ഹ​ന്‍റെ സം​ശു​ദ്ധി അ​ഗ്നി​പോ​ലെ തി​ള​ങ്ങി.

സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ​ട്ടു​മെ​ത്ത​യി​ലൂ​ടെ ഭ​ര​ണ​ത​ല​ത്തി​ലേ​ക്കും രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കും ന​ട​ന്നു​ക​യ​റി​യ ആ​ള​ല്ല മ​ൻ​മോ​ഹ​ൻ സിം​ഗ്. പ​ലാ​യ​ന​ത്തി​ന്‍റെ പൊ​ള്ള​ലു​ക​ളും മാ​തൃ​ന​ഷ്ട​ത്തി​ന്‍റെ മു​റി​വു​ക​ളും അ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളു​മൊ​ക്കെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ലം. ഇ​ന്ത്യ-​പാ​ക് വി​ഭ​ജ​ന​ത്തെ​ത്തു​ട​ർ​ന്ന് പ​തി​നാ​ലാം വ​യ​സി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം പ​ഞ്ചാ​ബി​ലേ​ക്കു പ​റി​ച്ചു​ന​ട്ട ജീ​വി​തം.

വ​ള​രെ ചെ​റു​പ്പ​ത്തി​ലേ അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ മു​ത്ത​ശി​ക്കൊ​പ്പം ക​ഴി​ഞ്ഞ ബാ​ല്യം. വൈ​ദ്യു​തി​യോ പൈ​പ്പു​വെ​ള്ള​മോ ഇ​ല്ലാ​ത്ത അ​സൗ​ക​ര്യ​ങ്ങ​ളു​ടെ മ​ധ്യേ പി​ന്നി​ട്ട കൗ​മാ​രം. തീ​ക്ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ആ ​യു​വാ​വി​ന് മു​ന്നോ​ട്ടു കു​തി​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​യി മാ​റു​ന്ന​താ​ണ് പി​ന്നെ രാ​ജ്യം ക​ണ്ട​ത്.

കേം​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ട​ക്കം ഉ​ന്ന​ത​നി​ല​യി​ലു​ള്ള പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ഇ​രു​ത്തം​വ​ന്ന, സൂ​ക്ഷ്മ​ദ​ർ​ശ​ന​മു​ള്ള, സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു ന​ൽ​കു​ന്ന ഒ​രു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നെ രൂ​പ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പേ​രെ​ടു​ത്തു.

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ പ​ദ​വി​യും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. അ​വി​ടം മു​ത​ൽ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക ച​രി​ത്രം മാ​റ്റി​യെ​ഴു​താ​നു​ള്ള ദൗ​ത്യം ഈ ​മ​നു​ഷ്യ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​ണു ക​ണ്ട​ത്. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നു വ​ള​ർ​ന്ന​യാ​ൾ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല തീ​രു​മാ​ന​ങ്ങ​ളി​ലും പ​ദ്ധ​തി​ക​ളി​ലു​മെ​ല്ലാം പാ​വ​പ്പെ​ട്ട​വ​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഒ​രു ക​രു​ത​ൽ എ​പ്പോ​ഴും ബാ​ക്കി നി​ന്നി​രു​ന്നു.

2004 മു​ത​ൽ 2014 വ​രെ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ ഇ​രു​ന്ന കാ​ല​യ​ള​വി​ലെ പ​ല പ​ദ്ധ​തി​ക​ളും ഇ​ക്കാ​ര്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. തൊ​ഴി​ലും വ​രു​മാ​ന​വു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ടി​രു​ന്ന ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​നു പാ​വ​പ്പെ​ട്ട​വ​രു​ടെ അ​ടു​ക്ക​ള​യി​ൽ തീ​പു​ക​യാ​ൻ ഇ​ട​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി, ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നും ഭ​ര​ണ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ടെ നേ​ർ​ചി​ത്രം ക​ര​ഗ​ത​മാ​ക്കി​യ വി​വ​രാ​വ​കാ​ശ നി​യ​മം, ഗ്രാ​മ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വി​പ്ല​വം സൃ​ഷ്ടി​ച്ച ഗ്രാ​മീ​ണ ആ​രോ​ഗ്യ​മി​ഷ​ൻ തു​ട​ങ്ങി​യ​വ​യൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളി​ലെ പൊ​ൻ​തൂ​വ​ലു​ക​ളാ​ണ്.

1991ൽ ​ന​ര​സിം​ഹ​റാ​വു മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് ത​ന്നെ​യാ​യി​രു​ന്നു ഉ​ദാ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ശി​ല്പി. ഏ​റെ സം​സാ​രി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ ഏ​റെ ജോ​ലി ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. ജ​ന​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ക​ഴി​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജ​ന​കീ​യ പ​രി​വേ​ഷ​വും ഇ​ല്ലാ​യി​രു​ന്നു. വാ​ക്സാ​മ​ർ​ഥ്യ​മാ​ക​ട്ടെ തീ​രെ കു​റ​വ്.

മൗ​നി എ​ന്നു പ്ര​തി​യോ​ഗി​ക​ൾ മാ​ത്ര​മ​ല്ല, സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​പോ​ലും കു​റ്റ​പ്പെ​ടു​ത്തി. എ​ന്നി​ട്ടും അ​ദ്ദേ​ഹം പ​ത്തു​കൊ​ല്ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​ന്ത്യ​യെ ന​യി​ച്ചു. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ​നി​ന്നു കൈ​പി​ടി​ച്ചു​യ​ർ​ത്തി. കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ണി മാ​റ്റി. രാ​ജ്യം​ക​ണ്ട മി​ക​ച്ച ഭ​ര​ണ​ക​ർ​ത്താ​ക്ക​ളി​ൽ ഒ​രാ​ളെ​ന്ന ഖ്യാ​തി നേ​ടി.

മ​ൻ​മോ​ഹ​ൻ സിം​ഗ് യാ​ത്ര​യാ​കു​ന്പോ​ൾ ഏ​ച്ചു​കെ​ട്ട​ലു​ക​ളി​ല്ലാ​ത്ത, ക​ല​ർ​പ്പി​ല്ലാ​ത്ത, നാ​ട്യ​ങ്ങ​ളി​ല്ലാ​ത്ത, സ​ത്യ​സ​ന്ധ​മാ​യ, തെ​ളി​മ​യു​ള്ള ഒ​രു രാ​ഷ്‌​ട്രീ​യ​ജീ​വി​ത​ത്തി​ന്‍റെ അ​ധ്യാ​യം​കൂ​ടി​യാ​ണ് മ​റി​ഞ്ഞു​പോ​കു​ന്ന​ത്. സൗ​മ്യ​ത​യു​ടെ സൗ​ന്ദ​ര്യ​ത്തി​നു പ്ര​ണാ​മം.