വാ​തി​ലു​ക​ൾ തു​റ​ക്കു​ക
Wednesday, December 25, 2024 12:00 AM IST
ഒ​​രി​​ട​​ത്തും ഇ​​ടം​കി​​ട്ടാ​​തെ പോ​​യ ര​ണ്ടു മ​​നു​​ഷ്യ​​രാ​​ണ് ജോ​​സ​​ഫും മ​​റി​​യ​​വും. ആ ​​കാ​​ലി​​ത്തൊ​​ഴു​​ത്തു​​പോ​​ലും അ​​വ​​രു​​ടേ​​താ​​യി​​രു​​ന്നി​​ല്ല. പ​​ക്ഷേ, ക്രി​​സ്തു പി​​റ​​ന്ന​​പ്പോ​​ൾ മാ​​ലാ​​ഖ​​മാ​​ർ അ​​വി​​ടെ​​യെ​​ത്തി.

സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ആ​ശം​സ​ക​ളോ​ടെ പാ​തി​രാ​ക്കു​ർ​ബാ​ന ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​ന്നു ക്രി​സ്മ​സാ​ണ്. ആ​ശം​സി​ക്കു​ന്ന സ്നേ​ഹ​വും സ​മാ​ധാ​ന​വും പ്ര​വൃ​ത്തി​യി​ലും കൊ​ടു​ക്കാ​ൻ ക​ട​പ്പെ​ട്ട​വ​ർ അ​തു മ​റ​ക്കു​ന്ന കാ​ല​ത്താ​ണു വീ​ണ്ടു​മൊ​രു പി​റ​വി​ത്തി​രു​നാ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. ദൈ​വം ജ​നി​ച്ചി​ടം മു​ത​ൽ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം​നാ​ട്ടി​ൽ വ​രെ സ​മാ​ധാ​ന​ത്തി​ന്‍റെ ന​ക്ഷ​ത്ര​ങ്ങ​ൾ കെ​ടു​ത്താ​നാ​ണ് ശ്ര​മം. പ​ക്ഷേ, ത​ല​ചാ​യ്ക്കാ​ൻ ഇ​ടം കൊ​ടു​ത്തി​ല്ലെ​ങ്കി​ലും ക്രി​സ്തു​വി​ന്‍റെ പി​റ​വി​യെ ത​ട​യാ​നാ​വി​ല്ല​ല്ലോ. വ​സ​ന്തം​പോ​ലെ ക്രി​സ്മ​സും വ​ന്നി​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും ആ​ശം​സി​ക്കു​ന്നു!.

സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി എ​ല്ലാ മ​നു​ഷ്യ​രും ഒ​രു​പോ​ലെ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ഈ ​ക്രി​സ്മ​സും ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. ബ​ത്‌​ല​ഹേ​മി​ൽ, ക്രി​സ്തു ജ​നി​ച്ച ഇ​ടം ശൂ​ന്യ​മാ​യി​ക്കി​ട​ക്കു​ന്നു. പാ​തി​രാ​വി​ൽ ആ​ട്ടി​ട​യ​ന്മാ​രും ജ്ഞാ​നി​ക​ളും ഉ​ണ്ണി​യേ​ശു​വി​നെ കാ​ണാ​നെ​ത്തി​യി​ട​ത്ത് പ​ട്ടാ​പ്പ​ക​ൽ​പോ​ലും ആ​രു​മി​ല്ലാ​താ​യി​രി​ക്കു​ന്നു. മാ​ലാ​ഖ​മാ​രു​ടെ സം​ഗീ​തം മു​ഴ​ങ്ങി​യി​ട​ത്ത് വെ​ടി​യൊ​ച്ച​യും ബോം​ബു​ക​ളും..! വി​ശു​ദ്ധ നാ​ടു​ക​ളി​ൽ​നി​ന്നു പ്രാ​ണ​ഭ​യ​ത്താ​ൽ പ​ലാ​യ​നം​ചെ​യ്ത ക്രി​സ്ത്യാ​നി​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക്രി​സ്മ​സാ​ണ്. ഗാ​സ​യി​ൽ പി​റ​വി​ക​ള​ല്ല, മ​ര​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ. ഓ​രോ കു​ഞ്ഞു മൃ​ത​ദേ​ഹ​ത്തി​ലും ക്രി​സ്തു​വി​ന്‍റെ മു​റി​പ്പാ​ടു​ക​ളു​ണ്ട്. ഇ​സ്രാ​യേ​ൽ​ക്കാ​രാ​യ ബ​ന്ദി​ക​ളു​ടെ ക്രി​സ്മ​സി​നെ​ക്കു​റി​ച്ചു പു​റം​ലോ​ക​ത്തി​ന് അ​റി​യി​ല്ല.

യു​ക്രെ​യ്നി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ പു​ൽ​ക്കൂ​ടു​ക​ൾ​ക്കു മു​ന്നി​ലാ​ണ് മു​ട്ടു​കു​ത്തു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി, ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്കു സ​മാ​ധാ​നം എ​ന്ന് ഉ​ച്ച​ത്തി​ൽ പാ​ടാ​നാ​വി​ല്ല. അ​വി​ടെ സ​ർ​ക്കാ​രി​നും വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കും ഏ​താ​ണ്ട് ഒ​രേ സ്വ​ര​മാ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യ്ക്കു​ള്ള ശ്ര​മം ഇ​വി​ടെ​യു​മു​ണ്ടാ​യി. കേ​ര​ള​ത്തി​ലും പു​ൽ​ക്കൂ​ട് ത​ക​ർ​ക്കാ​നും ആ​ഘോ​ഷ​ങ്ങ​ൾ ത​ട​യാ​നും ആ​ളു​ണ്ടാ​യി. പ​ക്ഷേ, നി​രാ​ശ​യ്ക്കു കീ​ഴ​ട​ങ്ങാ​നാ​വി​ല്ല. സ​മാ​ധാ​നം ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​ത്. ഇ​വി​ടെ​നി​ന്ന് ബെ​ത്‌​ല​ഹേം​വ​രെ​യും ലോ​ക​മെ​ങ്ങും സ​മാ​ധാ​നം നി​ല​നി​ൽ​ക്ക​ണം.

വീ​ടു​ക​ളി​ലെ പു​ൽ​ക്കൂ​ടു​ക​ൾ ഗാ​ർ​ഹി​ക സു​വി​ശേ​ഷ​മാ​ണെ​ന്നാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​യു​ന്ന​ത്. പു​ൽ​ക്കൂ​ട്ടി​ലേ​ക്കു നോ​ക്കി​യാ​ൽ മ​ഹ​ത്താ​യ സു​വി​ശേ​ഷം വാ​യി​ക്കാം. ഒ​രി​ട​ത്തും ഇ​ടം​കി​ട്ടാ​തെ പോ​യ ര​ണ്ടു മ​നു​ഷ്യ​രാ​ണ് ജോ​സ​ഫും മേ​രി​യും. ഒ​രു വാ​ട​ക​മു​റി​പോ​ലും കി​ട്ടി​യി​ല്ല. ആ ​കാ​ലി​ത്തൊ​ഴു​ത്തു​പോ​ലും അ​വ​രു​ടേ​ത​ല്ല. പ​ക്ഷേ, ക്രി​സ്തു പി​റ​ന്ന​പ്പോ​ൾ മാ​ലാ​ഖ​മാ​ർ അ​വി​ടെ​യെ​ത്തി. പാ​വ​പ്പെ​ട്ട ആ​ട്ടി​ട​യ​ന്മാ​രും കി​ഴ​ക്കു​നി​ന്നു​ള്ള ജ്ഞാ​നി​ക​ളും ആ ​കാ​ലി​പ്പു​ര​യി​ലെ​ത്തി. സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും നി​റ​ഞ്ഞ ശാ​ന്ത​രാ​ത്രി​യാ​യി അ​തു മാ​റി.

ര​ണ്ടു സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്കു മു​ന്പ് ജോ​സ​ഫി​നെ​യും മേ​രി​യെ​യും ആ​ട്ടി​പ്പാ​യി​ച്ച സ​ത്രം​ന​ട​ത്തി​പ്പു​കാ​രെ​യും വീ​ട്ടു​കാ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ ന​മു​ക്ക​റി​യാം. പ​ക്ഷേ, വീ​ണ്ടും അ​വ​ർ വ​ന്നാ​ൽ ന​മ്മു​ടെ വാ​തി​ലു​ക​ൾ തു​റ​ക്കി​ല്ല, അ​തി​ലൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ല. എ​ത്ര​യോ മ​നു​ഷ്യ​രെ മ​ന​സു​ക​ളി​ൽ​നി​ന്ന് ആ​ട്ടി​പ്പാ​യി​ച്ചി​ട്ടാ​ണ് ന​മ്മി​ൽ പ​ല​രും ഈ ​ക്രി​സ്മ​സി​നും വി​രു​ന്നൊ​രു​ക്കു​ന്ന​ത്. പാ​ടി​ല്ല, ക്രി​സ്മ​സ് ആ​ഘോ​ഷം മ​റ്റൊ​രു സു​വി​ശേ​ഷ​മാ​ക​ണം.

ഫു​ൾ​ട്ട​ൺ ജെ. ​ഷീ​ൻ പ​റ​യു​ന്നു​ണ്ട്: “സ​ത്ര​ങ്ങ​ളി​ലൊ​ന്നും ഇ​ട​മി​ല്ല. അ​തൊ​ക്കെ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തി​ന്‍റെ സ​മ്മേ​ള​ന​സ്ഥ​ല​മാ​യി​രി​ക്കു​ന്നു. പൊ​തു​ബോ​ധ​മാ​ണ് വാ​തി​ലു​ക​ൾ​ക്കു പൂ​ട്ടി​ടു​ന്ന​ത്.’’ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന അ​ത്ത​രം പൊ​തു​ബോ​ധ​ങ്ങ​ൾ നി​ര​വ​ധി മ​നു​ഷ്യ​രു​ടെ സ​മാ​ധാ​നം കെ​ടു​ത്തു​ക​യാ​ണ്. വ്യ​ക്തി​വി​ദ്വേ​ഷ​വും മ​ത​വി​ദ്വേ​ഷ​വും സ​മാ​ധാ​ന​ത്തി​ന്‍റെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ന്ന ശ​ബ്ദം ക്രി​സ്മ​സി​ലും നി​ല​യ്ക്കു​ന്നി​ല്ല.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​യ​ൽ​ക്കാ​ർ​ക്കും ഇ​ത​ര​മ​ത​സ്ഥ​ർ​ക്കു​മൊ​ക്കെ വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട ദി​വ​സ​മാ​ണി​ന്ന്. ഒ​ന്നു മു​ട്ടി​വി​ളി​ക്കാ​ൻ​പോ​ലും ധൈ​ര്യ​മി​ല്ലാ​തെ വാ​തി​ലി​നു പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രു​ണ്ടാ​കാം. അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രി ഹെ​ല​ൻ സ്റ്റെ​യ്നെ​ർ റൈ​സി​ന്‍റെ വാ​ക്കു​ക​ളി​ൽ പി​റ​വി​ത്തി​രു​നാ​ളി​ന്‍റെ സ​ന്ദേ​ശ​മു​ണ്ട്. ‘നാം ​എ​ന്നും ക്രി​സ്മ​സി​ൽ ജീ​വി​ച്ചാ​ൽ ഭൂ​മി​യി​ൽ സ​മാ​ധാ​നം സാ​ധ്യ​മാ​ണ്’.

ഈ ​ക്രി​സ്മ​സും ഓ​ർ​മി​പ്പി​ക്കു​ന്ന​ത് സ്നേ​ഹ​വും സ​മാ​ധാ​ന​വും സാ​ധ്യ​മാ​ണെ​ന്നാ​ണ്. അ​തു ചി​ല​ർ​ക്കു​മാ​ത്ര​മാ​യി സാ​ധ്യ​മ​ല്ല​താ​നും. സ​മ​സ്ത​ലോ​ക​ത്തി​നും സ​മാ​ധാ​ന​മു​ണ്ടാ​ക​ട്ടെ. വാ​തി​ൽ​തു​റ​ന്നും ഹൃ​ദ​യം​തു​റ​ന്നും കാ​ത്തി​രി​ക്കു​ക, ദൈ​വം മ​നു​ഷ്യ​ന്‍റെ രൂ​പ​ത്തി​ലേ വ​രി​ക​യു​ള്ളു. ഒ​രി​ക്ക​ൽ​കൂ​ടി ദീ​പി​ക​യു​ടെ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ!