തി​രു​വ​ല്ല­​യി​ല്‍ സ്­​കൂ­​ട്ട­​റി​ല്‍ സ­​ഞ്ച­​രി​ച്ച യു​വ­​തി­​യെ മ­​ദ്യ­​പ​ന്‍ വ­​ലി­​ച്ച് താ­​ഴെ­​യി​ട്ടു; പ്ര­​തി പി­​ടി­​യി​ല്‍
തി​രു​വ​ല്ല­​യി​ല്‍ സ്­​കൂ­​ട്ട­​റി​ല്‍ സ­​ഞ്ച­​രി​ച്ച യു​വ­​തി­​യെ മ­​ദ്യ­​പ​ന്‍ വ­​ലി­​ച്ച് താ­​ഴെ­​യി​ട്ടു; പ്ര­​തി പി­​ടി­​യി​ല്‍
Tuesday, May 7, 2024 3:33 PM IST
പ­​ത്ത­​നം­​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ സ്­​കൂ­​ട്ട­​റി​ല്‍ സ​ഞ്ച​രി​ച്ച യു​വ​തി​യെ മ­​ദ്യ­​ല­​ഹ­​രി­​യി­​ലാ­​യി­​രു​ന്ന യു​വാ​വ് വ​ലി​ച്ചു​താ​ഴെ​യി­​ട്ടു. തി​രു​വ​ല്ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​മ്പി​ല്‍ വ​ച്ചാ​യി​രു​ന്നു സം­​ഭ​വം.

തി​രു​വ​ല്ല സ്വ​ദേ​ശി ജോ​ജോ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വ​തി­​യെ ആ­​ക്ര­​മി­​ച്ച­​ത്. യു​വ­​തി നി­​ല­​വി​ല്‍ തി­​രു­​വ​ല്ല താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്. പ­​രി­​ക്ക് സാ­​ര­​മു­​ള്ള​ത​ല്ല.

ഇ­​ന്ന് ഉ­​ച്ച­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. തി​രു​വ​ല്ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മ​ദ്യ​പി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ജോ​ജോ പൊ​ലീ​സു​കാ​രോ​ട് ക​യ​ര്‍​ക്കു​ക​യും ബ​ഹ​ളം വ​യ്­​ക്കു­​ക​യും ചെ­​യ്തു. ഇ­​തോ​ടെ വാ​ഹ​നം അ​വി​ടെ പി​ടി​ച്ചു​വ​ച്ച് ഇ​യാ​ളെ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു­​ന്നു.

സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​യ ജോ­​ജോ സ്­​കൂ­​ട്ട­​റി​ല്‍ സ­​ഞ്ച­​രി­​ച്ച പെ​ണ്‍­​കു­​ട്ടി­​യെ വ­​ലി­​ച്ച് താ­​ഴെ­​യി­​ടു­​ക­​യാ­​യി­​രു​ന്നു. വ­​ണ്ടി­​യു­​ടെ താ­​ക്കോ​ല്‍ ഊ­​രി­​യെ­​ടു­​ത്ത ഇ­​യാ​ള്‍ യു­​വ­​തി­​യെ മ​ര്‍­​ദി­​ക്കു­​ക​യും ചെ­​യ്തു.


സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രാ​ണ് യു​വ​തി​യെ ര​ക്ഷി​ച്ച​ത്. ഉ­​ട­​നെ സ്ഥ­​ല­​ത്തെ​ത്തി​യ പോ­​ലീ­​സ് പ്ര­​തി­​യെ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്തു. എ­​ന്നാ​ല്‍ ഇ­​തി­​നി­​ടെ ആ­​ക്ര­​മ­​ണ­​ത്തി­​നി­​ര​യാ­​യ യു­​വ­​തി­​യു­​ടെ ബ­​ന്ധു­​ക്ക​ള്‍ പ്ര­​തി­​യെ പോ­​ലീ­​സ് വാ­​ഹ­​ന­​ത്തി­​ലി­​ട്ട് മ​ര്‍­​ദി­​ച്ചു.

ഇ­​യാ­​ളെ വൈ­​ദ്യ­​പ​രി­​ശോ­​ധ­​ന­​യ്­​ക്ക് എ­​ത്തി­​ച്ച് തി­​രി­​കെ കൊ­​ണ്ടു​പോ­​കു­​മ്പോ­​ഴാ­​യി­​രു­​ന്നു മ​ര്‍­​ദ​നം. ഏ­​റെ പ്ര­​യാ­​സ­​പ്പെ­​ട്ടാ­​ണ് പോ­​ലീ­​സ് ഇ­​യാ­​ളെ ഇ­​വി­​ടെ­​നി­​ന്ന് കൊ​ണ്ടു­​പോ­​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<