രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ൾ
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ൾ
Tuesday, June 22, 2021 10:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,640 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ 1167 പേ​ർ കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്‌​തു.

24 മ​ണി​ക്കൂ​റി​നി​ടെ 81,839 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.99 കോ​ടി​യാ​യി. 6.62 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തെന്നും കണക്കുകൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.