അ​ഭ്യ​ർ​ഥ​ന​ക​ൾ വാ​ഴ​ത്തോ​ട്ട​ത്തി​ൽ..! യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ​യു​ടെ നോ​ട്ടീ​സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Monday, April 12, 2021 2:22 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ എ​സ്. നാ​യ​രു​ടെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പേ​രൂ​ർ​ക്ക​ട​യി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണ് നോ​ട്ടീ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ണ​യു​ടെ പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ സം​ഭ​വ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. പോ​സ്റ്റ​ർ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.