"ഇ​ങ്ങ​നെ​പോ​യാ​ൽ അ​ധി​കം താ​മ​സി​ക്കാ​തെ ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​രി​ടും': പ​രി​ഹാ​സ​വു​മാ​യി മ​മ​ത
Monday, March 8, 2021 8:05 PM IST
കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​ര് ന​ൽ​കു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്നാ​ണ് കോൽ​ക്ക​ത്ത​യി​ൽ വ​നി​താ​ദി​ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ മ​മ​ത പ​രി​ഹ​സി​ച്ച​ത്.

"അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്റ്റേ​ഡി​യ​ത്തി​ന് മോ​ദി​യു​ടെ പേ​ര് ന​ൽ​കി. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ്വ​ന്തം ചി​ത്രം വെ​ച്ചു. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഐ​എ​സ്ആ​ർ​ഒ വ​ഴി സ്വ​ന്തം ചി​ത്ര​വും അ​യ​ച്ചു​ക​ഴി​ഞ്ഞു. ഇ​നി രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ടു​ന്ന ദി​വ​സ​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്'-​മ​മ​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.