മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കും: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
Monday, November 30, 2020 2:11 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ൻ. അ​മി​താ​ഭ് ബ​ച്ച​ൻ, ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ന​ന്ത് ഗോ​യ​ങ്ക എ​ന്നി​വ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ടു​ത്ത ജൂ​ണ്‍- ജൂ​ലൈ മാ​സ​ത്തോ​ടെ സു​ര​ക്ഷി​ത​വും അം​ഗീ​കൃ​ത​വും ഫ​ല​പ്ര​ദ​വു​മാ​യ വാ​ക്സി​ൻ 30 കോ​ടി പേ​ർ​ക്ക് ല​ഭി​ക്കും. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​നി​ര ജോ​ലി​ക്കാ​ർ​ക്കും 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കും. വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ചു നി​ല​വി​ൽ വി​ദ​ഗ്ധ​ർ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ 60 ശ​ത​മാ​നം വാ​ക്സി​നു​ക​ളും ഇ​ന്ത്യ നി​ർ​മി​ച്ചു ന​ൽ​കും. ഇ​തു ലോ​ക​ത്ത് വാ​ക്സി​ൻ ആ​വ​ശ്യ​മു​ള്ള​വ​രി​ൽ നാ​ലി​ലൊ​ന്നു വ​രും. നി​ല​വി​ൽ നൂ​റി​ല​ധി​കം വാ​ക്സി​നു​ക​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ൽ 30 എ​ണ്ണം ഇ​ന്ത്യ​യി​ലാ​ണ്. ഇ​തി​ൽ​ത​ന്നെ അ​ഞ്ചെ​ണ്ണം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2021 തു​ട​ക്ക​ത്തോ​ടെ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​രെ​യും പോ​ലീ​സു​കാ​രെ​യും മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​രെ​യും ആ​ദ്യം വാ​ക്സി​ൻ ന​ൽ​കു​ന്ന​വ​രു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.