ഹി​സ്ബു​ളു​മാ​യി ബ​ന്ധം; മെ​ഹ​ബൂ​ബ​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യ യു​വ​നേ​താ​വ് അ​റ​സ്റ്റി​ൽ
Wednesday, November 25, 2020 6:54 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും പി​ഡി​പി യു​വ​ജ​ന​വി​ഭാ​ഗം അ​ധ്യ​ക്ഷ​നു​മാ​യ വ​ഹീ​ദ് പ​ര തീ​വ്ര​വാ​ദ കേ​സി​ൽ അ​റ​സ്റ്റി​ൽ. ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ ന​വീ​ദ് ബാ​ബു​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് എ​ൻ​ഐ​എ​യെ ആ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഹി​സ്ബു​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ച്ച​തി​നും അ​റ​സ്റ്റി​ലാ​യ ഹി​സ്ബു​ൾ ക​മാ​ൻ​ഡ​ർ ന​വീ​ൻ ബാ​ബു​വി​ന്‍റെ കേ​സി​ലെ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടെ​ന്ന് എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് എ​ൻ​ഐ​എ ഇ​യാ​ളെ ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ​വ​ച്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന് ന​വീ​ദ് ബാ​ബു​വു​മാ​യു​ള്ള ബ​ന്ധം സ്ഥാ​പി​ക്കാ​നാ​യി. ട്രാ​ൻ​സി​റ്റ് റി​മാ​ൻ​ഡി​നാ​യി ഡ​ൽ​ഹി​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജ​മ്മു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ പ്ര​ത്യേ​കി​ച്ച് പു​ൽ​വാ​മ​യി​ൽ പി​ഡി​പി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ആ​ളാ​ണ് വ​ഹീ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.