വ​യ​നാ​ട്ടി​ൽ 121 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 159 പേ​ര്‍ രോ​ഗ​മു​ക്ത​ർ
Saturday, October 17, 2020 6:49 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 121 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 159 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 119 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 2 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5631 ആ​യി. 4517 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 34 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 1080 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 344 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. 46 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ:

മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ളാ​യ 30 പേ​ര്‍, ബ​ത്തേ​രി, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ 16 പേ​ര്‍ വീ​തം, ഇ​ട​വ​ക 9 പേ​ര്‍, നൂ​ല്‍​പ്പു​ഴ 8 പേ​ര്‍, അ​മ്പ​ല​വ​യ​ല്‍, വെ​ള്ള​മു​ണ്ട 6 പേ​ര്‍ വീ​തം, ക​ല്‍​പ്പ​റ്റ, ത​വി​ഞ്ഞാ​ല്‍ 5 പേ​ര്‍ വീ​തം, മൂ​പ്പൈ​നാ​ട്, കോ​ട്ട​ത്ത​റ 3 പേ​ര്‍ വീ​തം, പു​ല്‍​പ്പ​ള്ളി, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട, വൈ​ത്തി​രി 2 പേ​ര്‍ വീ​തം, മീ​ന​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, പൂ​താ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍ എ​ന്നി​വ​രാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഒ​ക്ടോ​ബ​ര്‍ 12ന് ​പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് വ​ന്ന എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു വ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​ത്.

159 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

വൈ​ത്തി​രി 26 പേ​ര്‍, ബ​ത്തേ​രി 12 പേ​ര്‍, വെ​ള്ള​മു​ണ്ട 10 പേ​ർ, ത​വി​ഞ്ഞാ​ല്‍ 9 പേ​ർ, പ​ന​മ​രം 8 പേ​ർ, ക​ണി​യാ​മ്പ​റ്റ, നെ​ന്മേ​നി 6 പേ​ര്‍ വീ​തം, നൂ​ല്‍​പ്പു​ഴ 5 പേ​ര്‍, തൊ​ണ്ട​ര്‍​നാ​ട് 4 പേ​ര്‍, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്, തി​രു​നെ​ല്ലി, അ​മ്പ​ല​വ​യ​ല്‍, മേ​പ്പാ​ടി 3 പേ​ര്‍ വീ​തം, മാ​ന​ന്ത​വാ​ടി 2 പേ​ര്‍, പൂ​താ​ടി, പൊ​ഴു​ത​ന, പി​ണ​ങ്ങോ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, പു​ല്‍​പ്പ​ള്ളി ഓ​രോ​രു​ത്ത​ര്‍, ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി, വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 49 പേ​ര്‍ എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ര്‍​ജ് ആ​യ​ത്.

357 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 357 പേ​രാ​ണ്. 370 പേ​ര്‍ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4417 പേ​ര്‍. ഇ​ന്ന് വ​ന്ന 96 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 721 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1859 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 117231 സാ​മ്പി​ളു​ക​ളി​ല്‍ 115517 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 109886 നെ​ഗ​റ്റീ​വും 5631 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.