ഇഴഞ്ഞിട്ട് പൊട്ടിത്തെറിച്ച് തെ​വാ​ത്യ; പഞ്ചാബിന്‍റെ റൺമല പിന്തുടർന്ന് ജയിച്ച് രാജസ്ഥാൻ
Sunday, September 27, 2020 11:48 PM IST
ഷാ​ര്‍​ജ: ഐ​പി​എ​ല്ലി​ലെ ആ​വേ​ശ​പോ​രാ​ട്ട​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് നാ​ലു വി​ക്ക​റ്റ് ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 224 വി​ജ​യ​ല​ക്ഷ്യം രാ​ജ​സ്ഥാ​ൻ മൂ​ന്നു പ​ന്ത് ശേ​ഷി​ക്കേ മ​റി​ക​ട​ന്നു. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചേ​സിം​ഗ് ജ​യ​മാ​ണി​ത്. 42 പ​ന്തി​ൽ 85 റ​ൺ​സു​മാ​യി രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച സ​ഞ്ജു സാം​സ​ണാ​ണ് ക​ളി​യി​ലെ കേ​മ​ൻ.

അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്തും സ​ഞ്ജു സാം​സ​ണും ചേ​ര്‍​ന്ന് രാ​ജ​സ്ഥാ​ന് മി​ക​ച്ച തു​ട​ക്കമാണ് സ​മ്മാ​നി​ച്ച​ത്. 19 റ​ണ്‍​സി​ല്‍ ജോ​സ് ബ​ട്ട്‌​ല​റെ (4) ന​ഷ്ട​മാ​യ ശേ​ഷം ഒ​ന്നി​ച്ച സ്മി​ത്ത് - സ​ഞ്ജു കൂ​ട്ടു​കെ​ട്ട് 81 റ​ണ്‍​സ് രാ​ജ​സ്ഥാ​ന്‍ സ്‌​കോ​റി​ലേ​ക്ക് ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 27 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും ഏ​ഴു ഫോ​റു​മ​ട​ക്കം 50 റ​ണ്‍​സെ​ടു​ത്ത സ്മി​ത്തി​നെ പു​റ​ത്താ​ക്കി ജെ​യിം​സ് നീ​ഷാ​മാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

ഒ​ര​റ്റ​ത്തു നി​ന്ന് ത​ക​ർ​ത്ത​ടി​ച്ച സ​ഞ്ജു​വി​നൊ​പ്പം മെ​ല്ല​പ്പോ​ക്ക് ബാ​റ്റിം​ഗു​മാ​യി തെ​വാ​ത്യ എ​ത്തി​യ​തോ​ടെ രാ​ജ​സ്ഥാ​ന്‍റെ റ​ൺ​റേ​റ്റ് കു​റ​ഞ്ഞു. 17-ാം ഓ​വ​റി​ൽ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ​ന്തി​ൽ സ​ഞ്ജു പു​റ​ത്താ​കു​മ്പോ​ൾ 21 പ​ന്തി​ൽ 15 റ​ൺ​സാ​യി​രു​ന്നു തെ​വാ​ത്യ​യു‌​ടെ സ​മ്പാ​ദ്യം. സ​ഞ്ജു​വി​നു പി​ന്നാ​ലെ​യെ​ത്തി​യ റോ​ബി​ൻ ഉ​ത്ത​പ്പ ര​ണ്ടു ഫോ​റു​ക​ൾ നേ​ടി​യെ​ങ്കി​ലും രാ​ജ​സ്ഥാ​ന്‍റെ ജ​യ​പ്ര​തീ​ക്ഷ മ​ങ്ങി​യി​രു​ന്നു.

6,6,6,6,0,6

ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ എ​റി​ഞ്ഞ എ​റി​ഞ്ഞ 18-ാം ഓ​വ​റാ​ണ് ക​ളി​യു​ടെ ഗ​തി​മാ​റ്റി മ​റി​ച്ച​ത്. ഈ ​ഓ​വ​റി​ൽ അ​ഞ്ച് സി​ക്സു​ക​ളാ​ണ് തെ​വാ​ത്യ പ​റ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യ നാ​ല് സി​ക്സും ഒ​രു ഡോ​ട്ട് ബോ​ളും അ​വ​സാ​ന പ​ന്തി​ലൊ​രു സി​ക്സും തെ​വാ​ത്യ നേ​ടി. മെ​ല്ലെപ്പോ​ക്കി​ന് പ​ഴി​കേ​ട്ട തെ​വാ​ത്യ ഹീ​റോ​യാ​യ ഓ​വ​റാ​യി​രു​ന്നു അ​ത്. ഇ​തോ​ടെ തോ​ൽ​വി​യു​ടെ വ​ക്കി​ലാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ‌

ഉ​ത്ത​പ്പ(4 പ​ന്തി​ൽ 9) മ​ട​ങ്ങി​യ​തോ​ടെ ക്രീ​സി​ലെ​ത്തി​യ ജോ​ഫ്ര ആ​ർ​ച്ച​ർ ര​ണ്ടു സി​ക്സു​ക​ൾ കൂ​ടി പ​റ​ത്തി​യ​തോ​ടെ മ​ത്സ​രം രാ​ജ​സ്ഥാ​ന്‍റെ കൈ​പി​ടി​യി​ലാ​യി. ഷ​മി എ​റി​ഞ്ഞ 19-ാം ഓ​വ​റി​ൽ 19 റ​ൺ​സാ​ണ് ആ​ർ​ച്ച​റും തെ​വാ​ക്യ​യും കൂ​ടി അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ അ​വ​സാ​ന ഓ​വ​റി​ൽ വെ​റും ര​ണ്ടു റ​ൺ​സ് മ​തി​യാ​യി​രു​ന്നു ജ​യ​ത്തി​ലേ​ക്ക്. അ​വ​സാ​ന ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും രാ​ജ​സ്ഥാ​ൻ വി​ജ​യം പി​ടി​ച്ച​ട​ക്കി.

ഷ​മി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. കോ​ട്രെ​ൽ, നി​ഷാം, മു​രു​ഗ​ൻ അ​ശ്വി​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ, സെ​ഞ്ചു​റി നേ​ടി​യ മാ​യാ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ൺ​സെ​ടു​ത്തു.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ മ​യാ​ങ്കും രാ​ഹു​ലും 183 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 45 പ​ന്തി​ല്‍ നി​ന്നാ​ണ് മാ​യ​ങ്ക് സെ​ഞ്ചു​റി നേ​ടി​യ​ത്. 50 പ​ന്തി​ൽ ഏ​ഴ് സി​ക്സു​ക​ളും 10 ഫോ​റും സ​ഹി​തം 106 റ​ൺ​സെ​ടു​ത്ത മ​യാ​ങ്കി​നെ ടോം ​ക​റ​ൻ പു​റ​ത്താ​ക്കി. 54 പ​ന്തി​ൽ 69 റ​ൺ​സെ​ടു​ത്ത രാ​ഹു​ലി​നെ അ​ങ്കി​ത് രാ​ജ്പൂ​തും പു​റ​ത്താ​ക്കി. ഗ്ലെ​ൻ മാ​ക്സ്വെ​ല്ലും(13) നി​ക്കോ​ളാ​സ് പൂ​ര​നും(​എ​ട്ട് പ​ന്തി​ൽ 25) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി രാ​ജ്പൂ​തും ടോം ​ക​റ​നും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. രാ​ജ്പു​ത് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബൗ​ള​ർ​മാ​രും പ​ത്തി​ല​ധി​കം ഇ​ക്ക​ണോ​മി റേ​റ്റി​ലാ​ണ് റ​ൺ​സ് വ​ഴ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.