കോ​ഴി​ക്കോ​ട് നൂ​റും ക​ട​ന്ന് സ​ന്പ​ർ​ക്ക വ്യാ​പ​നം; ചി​കി​ത്സ​യി​ൽ 888 കോ​വി​ഡ് രോ​ഗി​ക​ള്‍
Thursday, August 6, 2020 7:31 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 174 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 124 പേ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി​യാ​ണ്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി പോ​സി​റ്റീ​വാ​യ​വ​ർ 7 പേ​രാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 6 കേ​സു​ക​ളു​മു​ണ്ട്. 888 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണു കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തി​ൽ 234 പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും 106 പേ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 96 പേ​ർ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി എ​എ​ഫ്എ​ൽ​ടി​സി​യി​ലും 81 പേ​ർ ഫ​റോ​ക്ക് എ​എ​ഫ്എ​ൽ​ടി​സി​യി​ലും 168 പേ​ർ എ​ൻ​ഐ​ടി മെ​ഗാ എ​എ​ഫ്എ​ൽ​ടി​സി​യി​ലും 115 പേ​ർ എ​ഡ​ബ്ലി​യു​എ​ച്ച് എ​എ​ഫ്എ​ൽ​ടി​സി​യി​ലും 68 പേ​ർ മ​ണി​യൂ​ർ എ​എ​ഫ്എ​ൽ​ടി​സി​യി​ലും 13 പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 3 പേ​ർ മ​ല​പ്പു​റ​ത്തും, 2 പേ​ർ ക​ണ്ണൂ​രി​ലും, ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തും, ഒ​രാ​ൾ പാ​ല​ക്കാ​ടും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും, 4 കോ​ട്ട​യം സ്വ​ദേ​ശി​ക​ളും, 14 വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, 28 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, 2 തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും, 1 കൊ​ല്ലം സ്വ​ദേ​ശി​യും, 2 ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളും, 4 പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ര​ണ്ടു വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളും, 2 പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും, 4 കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ എ​എ​ഫ്എ​ൽ​ടി​സി​യി​ലും, ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ഫ​റോ​ക്ക് എ​എ​ഫ്എ​ൽ​ടി​സി​യി​ലും, ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി, 3 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

പു​തു​താ​യി വ​ന്ന 646 പേ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 13455 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 79,739 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 138 പേ​ർ ഉ​ൾ​പ്പെ​ടെ 741 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 147 പേ​ർ ഡി​സ്ചാ​ർ​ജാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.