ജ​യ​ല​ളി​ത​യു​ടെ വീ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യാ​ക്കാ​ൻ നീ​ക്ക​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ
Thursday, July 16, 2020 10:11 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ വ​സ​തി "​വേ​ദ നി​ല​യം’ മു​ഖ്യ​മ​ന്ത്രി​യു​ടെ താ​മ​സ​സ്ഥ​ല​മാ​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ബു​ധ​നാ​ഴ്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​ണു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ​യ​ല​ളി​ത​യു​ടെ വ​സ​തി സ്മാ​ര​ക​മാ​ക്കു​ന്ന​തി​നെ​തി​രേ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണു ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച പ​രി​ഗ​ണ​ന​ക​ൾ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ വി​ജ​യ് നാ​രാ​യ​ണ്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തെ ബാ​ധി​ക്കും എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പോ​യ​സ് ഗാ​ർ​ഡ​നും ക​സ്തൂ​രി എ​സ്റ്റേ​റ്റ് ഹൗ​സ് അ​സോ​സി​യേ​ഷ​നും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.