ഫൈ​സ​ൽ ഫ​രീ​ദി​നെ​തി​രേ എ​ൻ​ഐ​എ​യു​ടെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ്; ഉ​ത്ത​ര​വ് ഇ​ന്‍റ​ർ​പോ​ളി​ന്
Tuesday, July 14, 2020 2:57 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്നാം​പ്ര​തി​യാ​യ ഫൈ​സ​ൽ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഉ​ത്ത​ര​വ് ഇ​ന്‍റ​ർ​പോ​ളി​ന് കൈ​മാ​റും. ഫൈ​സ​ൽ ഫ​രീ​ദി​നു വേ​ണ്ടി ബ്ലൂ ​നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നാ​ണു നീ​ക്കം. കു​റ്റ​വാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണു ബ്ലൂ ​നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

ദു​ബാ​യി​ലു​ള്ള ഫൈ​സ​ൽ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ്. സ​രി​ത്തി​നെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​എ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ന്ദീ​പി​ന്‍റെ ബാ​ഗ് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​നും എ​ൻ​ഐ​എ അ​പേ​ക്ഷ ന​ൽ​കി.

ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഐ​എ.

കേ​സി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും പ്ര​തി​ക​ൾ ക​ട​ത്തി​യ സ്വ​ർ​ണം ജ്വ​ല്ല​റി​ക​ൾ​ക്ക​ല്ല ന​ൽ​കി​യ​തെ​ന്നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് എ​ൻ​ഐ​എ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.