പാ​റ​ത്തോ​ട്ടി​ൽ വ​യോ​ധി​ക​ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്
Thursday, July 9, 2020 6:28 PM IST
കോ​ട്ട​യം: പാ​റ​ത്തോ​ട്ടി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ വ​യോ​ധി​ക​ന് കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ണ്ടാ​യി. രോ​ഗി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന ര​ണ്ടു പേ​രും ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍​ക്ക് ജി​ല്ല​യി​ല്‍ പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ആ​റു പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. നാ​ലു പേ​ര്‍ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ര്‍ ക്വാ​റന്‍റൈയിൻ കേ​ന്ദ്ര​ത്തി​ലും ഒ​രാ​ള്‍ ഹോം ​ക്വാ​റന്‍റൈനിലും ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത് 127 പേ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 294 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 167 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-32 , കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി-37, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് -22, മു​ട്ട​മ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ പ്രാ​ഥ​മി​ക പ​രി​ച​ര​ണ കേ​ന്ദ്രം-17 , അ​ക​ല​ക്കു​ന്നം പ്രാ​ഥി​ക പ​രി​ച​ര​ണ കേ​ന്ദ്രം-15, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-2, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-1, ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്-1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്ക്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

1. ഖ​ത്ത​റി​ല്‍​നി​ന്നും ജൂ​ണ്‍ 26ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മേ​ലു​കാ​വ് സ്വ​ദേ​ശി(30). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2. ഷാ​ര്‍​ജ​യി​ല്‍​നി​ന്നും ജൂ​ണ്‍ 27ന് ​എ​ത്തി അ​തി​ര​മ്പു​ഴ​യി​ലെ ക്വാ​റന്‍റൈയി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി( 41). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

3. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നും ജൂ​ലൈ എ​ട്ടി​ന് എ​ത്തി​യ തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി (30). തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ ഫ​ലം പോ​സി​റ്റി​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു

4. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നും ജൂ​ലൈ എ​ട്ടി​ന് എ​ത്തി​യ കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി (30). തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ റാ​പ്പി​ഡ് ടെ​സ്റ്റി​ല്‍ ഫ​ലം പോ​സി​റ്റി​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

5. മും​ബൈ​യി​ല്‍​നി​ന്നും ജൂ​ൺ 30ന് ​ട്രെ​യി​നി​ല്‍ എ​ത്തി കോ​ട്ട​യ​ത്തെ ക്വാ​റന്‍റൈ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി (32). മും​ബൈ​യി​ല്‍ ന​ഴ്സാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

6. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നും വി​മാ​ന​ത്തി​ല്‍ ജൂ​ലൈ ആ​റി​ന് എ​ത്തി​യ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി (48). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

7. പാ​റ​ത്തോ​ട് സ്വ​ദേ​ശി (72). സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട് ശ​രീ​ര വേ​ദ​ന​യും ത​ല​വേ​ദ​ന​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി.​ പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​ല്‍ ന്യു​മോ​ണി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. ആ​ദ്യം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി. ഇ​പ്പോ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

രോ​ഗ​മു​ക്ത​രാ​യ​വ​ര്‍

1. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ത്തി ജൂ​ണ്‍ 10ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി (36).

2. കു​വൈ​റ്റി​ല്‍​നി​ന്ന് എ​ത്തി ജൂ​ണ്‍ 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​തി​ര​മ്പു​ഴ സ്വ​ദേ​ശി (23).

3. മും​ബൈ​യി​ല്‍​നി​ന്ന് എ​ത്തി ജൂ​ണ്‍ 25ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​രി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (31).

4. കു​വൈ​റ്റി​ല്‍​നി​ന്ന് എ​ത്തി ജൂ​ണ്‍ 26ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി (30).

5. കു​വൈ​റ്റി​ല്‍​നി​ന്ന് എ​ത്തി ജൂ​ണ്‍ 26ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി (31).

6. മ​ധു​ര​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 26ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​രാ​പ്പു​ഴ സ്വ​ദേ​ശി (30).

7. ജൂ​ണ്‍ 28ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7). കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.

8.രോ​ഗം ഭേ​ദ​മാ​യ പ​ള്ളി​ക്ക​ത്തോ​ടു നി​ന്നു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി (6).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.