ബ​ഹ​റി​നി​ൽ ഏ​ഴു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ; വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി
Thursday, February 27, 2020 6:13 AM IST
മ​നാ​മ: ബ​ഹ​റി​നി​ൽ ഏ​ഴു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് (കൊ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 33 ആ​യി.

ഇ​റാ​നി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്ന് ബ​ഹ​റി​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദു​ബാ​യ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ബ​ഹ​റി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​വ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രെ ആ​ദ്യം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ന്നെ ഐ​സോ​ലേ​ഷ​ൻ മേ​ഖ​ല​യി​ലേ​ക്കും പി​ന്നീ​ട് അ​ൽ സ​മാ​നി​യ​യി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ൽ കാ​നൂ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി​യെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ബ​ഹ​റി​ൻ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് 48 മ​ണി​ക്കൂ​ർ കൂ​ടി തു​ട​രു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ക്ക്, ല​ബ​ന​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.