റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സൗ​ജ​ന്യ വൈ​ഫൈ: ഗൂ​ഗി​ൾ പി​ന്മാ​റി​യാ​ലും സേ​വ​നം തു​ട​രു​മെ​ന്ന് റെ​യി​ല്‍​ടെ​ൽ
Tuesday, February 18, 2020 10:36 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഗൂ​ഗി​ളി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ റെ​യി​ല്‍​ടെ​ൽ. ഗൂ​ഗി​ള്‍ പി​ന്മാ​റി​യാ​ലും ത​ങ്ങ​ള്‍ സേ​വ​നം തു​ട​രു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വെ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റെ​യി​ല്‍​ടെ​ല്‍ അ​റി​യി​ച്ചു. റെ​യി​ല്‍​ടെ​ല്ലു​മാ​യി ചേ​ര്‍​ന്നാ​ണ് 415 റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഗൂ​ഗി​ള്‍ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ന​ല്‍​കി​യി​രു​ന്ന​ത്.

എ,​സി കാ​റ്റ​ഗ​റി​യി​ലു​ള്ള 415 സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ന​ല്‍​കാ​നാ​ണ് റെ​യി​ല്‍​ടെ​ല്ലു​മാ​യി ഗൂ​ഗി​ള്‍ ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്ന​ത്. റെ​യി​ല്‍​ടെ​ല്‍ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​മ്പോ​ള്‍ റാ​ന്‍ (റേ​ഡി​യോ അ​ക്‌​സ​സ് നെ​റ്റ്‌​വ​ര്‍​ക്ക്) പ്ര​കാ​രം ഗൂ​ഗി​ളാ​യി​രു​ന്നു സേ​വ​നം ന​ല്‍​കി​യി​രു​ന്ന​ത്. മ​റ്റു​ള്ള 5190 സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ മ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​മാ​യി ചേ​ര്‍​ന്ന് വൈ​ഫൈ സം​വി​ധാ​നം റെ​യി​ല്‍​ടെ​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ ഗൂ​ഗി​ള്‍ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ത​ങ്ങ​ളു​ടെ സേ​വ​നം തു​ട​രു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്ക​ത്തി​ല്ലെ​ന്നും പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ റെ​യി​ല്‍​ടെ​ല്‍ വ്യ​ക്ത​മാ​ക്കി.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ന​ല്‍​കു​ന്ന​ത് ഗു​ണം ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം. മൊ​ബൈ​ല്‍ ദാ​താ​ക്ക​ളു​ടെ ഡാ​റ്റാ പ്ലാ​നു​ക​ള്‍ ആ​ളു​ക​ള്‍​ക്ക് താ​ങ്ങാ​വു​ന്ന നി​ല​യി​ലാ​യ​തി​നാ​ലാ​ണ് സൗ​ജ​ന്യ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും ഗൂ​ഗി​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.