"​പു​ൽ​വാ​മ’ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: വി​ദ്യാ​ർ​ഥി​യെ പു​റ​ത്താ​ക്കി കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല
Monday, January 20, 2020 9:26 PM IST
കാ​സ​ർ​ഗോ​ഡ്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​യെ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്താ​ക്കി. ര​ണ്ടാം​വ​ർ​ഷ എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​വാ​ല രാ​മു​വി​നെ​യാ​ണു പു​റ​ത്താ​ക്കി​യ​ത്.

സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദേ​ശ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പു​റ​ത്താ​ക്ക​ൽ. ഒ​രു വ​ർ​ഷം മു​ന്പ് ന​ട​ന്ന പു​ൽ​വാ​മ അ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​രാ​ണ് യ​ഥാ​ർ​ഥ ര​ക്ത​സാ​ക്ഷി എ​ന്നു ചോ​ദി​ച്ചാ​യി​രു​ന്നു അ​വാ​ല രാ​മു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

ഇ​തു ദേ​ശ​ദ്രോ​ഹ​മാ​ണെ​ന്നും പ​ട്ടാ​ള​ക്കാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സ​മി​തി ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ൽ​പ്പേ​രി​നു ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു സ​മി​തി വി​ല​യി​രു​ത്തി.

സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​സ്താ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പോ​ലീ​സ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണു പു​റ​ത്താ​ക്കി​യ​താ​യി അ​റി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര​സ​ർ​വ​കാ​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.