ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​ൻ ഡി​എം​കെ​യി​ൽ
Friday, December 6, 2019 3:48 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യ ബി.​ടി. അ​ര​സ​കു​മാ​ർ ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. ഡി​എം​കെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ര​സ​കു​മാ​ർ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ര​സ​കു​മാ​റി​ന്‍റെ പാ​ർ​ട്ടി പ്ര​വേ​ശ​നം.

ക​ഴി​ഞ്ഞ ദി​വ​സം സ്റ്റാ​ലി​നെ പു​ക​ഴ്ത്തി അ​ര​സ​കു​മാ​ര്‍ സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഡി​എം​കെ​യി​ൽ എ​ത്തി​യ​ത്.

നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ഐ​എ​ഡി​എം​കെ​യു​മാ​യി സ​ഖ്യ​ത്തി​ലാ​ണ് ബി​ജെ​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.