ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ‌ ശ്ര​മം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, September 15, 2019 12:01 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ വാ​ദ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ഭ​ജ​ന​ത്തി​ന്‍റെ​യും വേ​ർ​തി​രി​വി​ന്‍റെ​യും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

എ​ല്ലാ ഭാ​ഷ​ക​ൾ​ക്കും തു​ല്യ​പ്ര​ധാ​ന്യ​മാ​ണ് ഉ​ള്ള​തെ​ന്നും ഹി​ന്ദി​ക്ക് പ്ര​ത്യേ​ക രാ​ഷ്ട്ര ഭാ​ഷാ പ​ദ​വി​യി​ല്ലെ​ന്നും നി​ര​വ​ധി കോ​ട​തി വി​ധി​ക​ൾ ഉ​ണ്ട്. ഇ​വ​യെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ര​ഹ​സ്യ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ മ​ല​യാ​ള​ത്തി​ൽ തൊ​ഴി​ൽ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ നി​രാ​ഹാ​രം സ​മ​രം ന​ട​ക്കു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി പ്രേ​മ​വും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യും ഒ​രേ​പോ​ലെ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നു ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.