ബോ​ളി​വു​ഡ് ന​ടി വി​ദ്യ സി​ൻ​ഹ അ​ന്ത​രി​ച്ചു
Thursday, August 15, 2019 6:27 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ടി വി​ദ്യ സി​ൻ​ഹ (71) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദ്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

മോ​ഡ​ലാ​യി ക​രി​യ​ർ തു​ട​ങ്ങി​യ വി​ദ്യ ത​ന്‍റെ 18ാം വ​യ​സി​ലാ​ണ് വി​നോ​ദ​വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 1974 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ​സു ചാ​റ്റ​ര്‍​ജി​യു​ടെ രാ​ജ്‌​നി​ഗ​ന്ധ​യി​ല്‍ അ​മോ​ള്‍ പ​ലേ​ക്ക​ര്‍​ക്കൊ​പ്പം വേ​ഷ​മി​ട്ടി​രു​ന്നു. ചോ​ട്ടി സി ​ബാ​ത്, പാ​ട്ടി പാ​ട്‌​നി ഓ​ര്‍ വോ ​എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

1974 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ രാ​ജ കാ​ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ദ്യ​യു​ടെ ബോ​ളി​വു​ഡ് പ്ര​വേ​ശം. ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ലും ന​ടി തി​ള​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.