പ​റ​ന്നോ​ളൂ, പ​ക്ഷേ ആ​ൻ​ഡ​മാ​നി​ലേ​ക്കു വേ​ണ്ട ! വി​മാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​ക്ക്
Friday, January 18, 2019 6:02 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബ​ർ ദ്വീ​പി​ലേ​ക്കു വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​ന്ന​തി​ൽ​നി​ന്ന് ഗോ​എ​യ​ർ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ​ക്കു വി​ല​ക്ക്. ഇ​രു ക​ന്പ​നി​ക​ളു​ടെ​യും എ​യ​ർ​ബ​സ് എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് പോ​ർ​ട്ട് ബ്ല​യ​റി​ലേ​ക്കു പ​റ​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

തു​ർ​ച്ച​യാ​യി ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന പ്രാ​റ്റ് ആ​ൻ​ഡ് വി​നി എ​ൻ​ജി​നു​ക​ളാ​ണ് ഈ ​വി​മാ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ് വി​ല​ക്കി​നു കാ​ര​ണ​മാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഈ ​മാ​സം എ​ട്ടി​ന് വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

വി​മാ​ന​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി അ​തി​വേ​ഗം പ​രി​ഹ​രി​ക്കാ​നും ഇ​ൻ​ഡി​ഗോ, ഗോ​എ​യ​ർ വി​മാ​ന ക​ന്പ​നി​ക​ളോ​ട് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.