ചാ​വ​ക്കാ​ട്ടെ കോ​വി​ഡ് മ​ര​ണം: പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ക​ബ​റ​ട​ക്കം ന​ട​ത്തി
Friday, May 22, 2020 11:23 AM IST
ചാ​വ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്. അ​ഞ്ച​ങ്ങാ​ടി കെ​ട്ടു​ങ്ങ​ൽ പോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ​ക്കു​ട്ടി (73)യാ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്.

ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ ആ​റേ​കാ​ലോ​ടു കൂ​ടി​യാ​ണ് സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത്. ചാ​വ​ക്കാ​ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ അ​ടി​ത്തി​രു​ത്തി ജു​മാ​മ​സ്ജി​ദി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലു​പേ​ർ ചേ​ർ​ന്നാ​ണ് ക​ബ​റ​ട​ക്കം ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

ബ​ന്ധു​ക്ക​ളാ​രെ​യും സ​മീ​പ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഖ​ദീ​ജ​ക്കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ അ​ഞ്ചു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഖ​ദീ​ജ​ക്കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ക​നും ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

മൂ​ന്നു​മാ​സം മു​ന്പാ​ണ് ക​ദീ​ജ​ക്കു​ട്ടി മൂ​ന്ന് പെ​ണ്‍​മ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കാ​ൻ മും​ബൈ​യി​ലേ​ക്ക് പോ​യ​ത്. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് തി​രി​ച്ചു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നോ​ർ​ക്ക​യി​ലൂ​ടെ പാ​സ് നേ​ടി​യാ​ണ് തി​രി​ച്ചു​വ​ന്ന​ത്. ഇ​വ​ർ പാ​ല​ക്കാ​ട് വ​ഴി കാ​റി​ൽ മ​റ്റു മൂ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ വ​രെ എ​ത്തി​യ​ത്.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ചാ​വ​ക്കാ​ട്ടു​നി​ന്ന് മ​ക​ൻ ആം​ബു​ല​ൻ​സു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ​ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ സ്ഥി​തി ഗു​രു​ത​ര​മാ​യ​പ്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പ്ര​മേ​ഹ​വും ര​ക്താ​തി​സ​മ്മ​ർ​ദ​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്ന ഇ​വ​ർ ഇ​തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ദീ​ജ​ക്കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കും.

കോ​വി​ഡ് ബാ​ധി​ച്ച് ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ലെ മൂ​ന്നു പേ​ർ നേ​ര​ത്തെ ഗ​ൾ​ഫി​ലും ല​ണ്ട​നി​ലും മ​രി​ച്ചി​രു​ന്നു. സ്വ​ദേ​ശ​ത്ത് മ​രി​ക്കു​ന്ന​തും ക​ബ​റ​ട​ക്കം ന​ട​ത്തു​ന്ന​തും ഇ​പ്പോ​ൾ ആ​ദ്യ​മാ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.