അ​മേ​രി​ക്ക​യി​ൽ 40 സെ​ക്ക​ൻ​ഡി​ൽ ഒ​രാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്നു; ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്ക്‌
Wednesday, November 25, 2020 9:53 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. മേ​യ് മാ​സ​ത്തി​നു​ശേ​ഷം പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം 2000 ക​ട​ന്നി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ആ​ശു​പ​ത്രി​ക​ളും ഇ​നി രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​നി​ര​ക്കി​ലും വ​ൻ കു​തി​പ്പു​ണ്ടാ​കു​ന്നു​ണ്ട്. അ​വ​ധി​ക്കാ​ലം അ​ടു​ത്തു​വ​രു​ന്ന​തോ​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

ചൊ​വ്വാ​ഴ്ച 2,157 പേ​രാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഓ​രോ 40 സെ​ക്ക​ൻ​ഡി​ലും ഒ​രാ​ൾ എ​ന്ന ക​ണ​ക്കി​ലാ​ണു രാ​ജ്യ​ത്തെ മ​ര​ണം. 1.7 ല​ക്ഷം പേ​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് എ​ന്ന​തും സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഗു​രു​ത​ര​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഏ​പ്രി​ൽ 14-നു​ണ്ടാ​യ 3384 മ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി​ദി​ന ക​ണ​ക്കി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്താ​യി​രു​ന്നു ഈ ​മ​ര​ണ​ങ്ങ​ൾ. ഈ ​സ്ഥി​തി​യി​ലേ​ക്കാ​ണു വീ​ണ്ടും രാ​ജ്യം പോ​കു​ന്ന​തെ​ന്നാ​ണു നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

1.2 ര​ണ്ടു കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 2.6 ല​ക്ഷം പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.