അനാരോഗ്യം; ഗില്‍ കളിക്കില്ല
Sunday, August 24, 2025 3:37 AM IST
ബംഗളൂരു: 28 മുതല്‍ ആരംഭിക്കാനിരിക്കുന്ന ദുലീപ് ട്രോഫി ക്രിക്കറ്റില്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ കളിച്ചേക്കില്ലെന്നു സൂചന.
നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനാണ് ഗില്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ദുലീപ് ട്രോഫിയില്‍നിന്ന് ഗില്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 15വരെയാണ് ദുലീപ് ട്രോഫി.