മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​ര്‍ വീ​​ഴ്ത്തി.

സി​​റ്റി​​യു​​ടെ ത​​ട്ട​​ക​​മാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ 2-0ന് ​​ആ​​യി​​രു​​ന്നു ടോ​​ട്ട​​ന്‍​ഹാ​​മി​​ന്‍റെ ജ​​യം. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ല്‍​സി 5-1നു ​​വെ​​സ്റ്റ്ഹാം യു​​ണൈ​​റ്റ​​ഡി​​നെ ത​​ക​​ര്‍​ത്തു.