ചെ​ന്നൈ: 64-ാമ​ത് ദേ​ശീ​യ അ​ന്ത​ർ സം​സ്ഥാ​ന സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ നാ​ലാം​ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ള താ​ര​ങ്ങ​ൾ​ക്ക് ഒ​രു മെ​ഡ​ൽ​ പോ​ലും നേ​ടാ​ൻ സാ​ധി​ച്ചി​ല്ല.

പു​രു​ഷ വി​ഭാ​ഗം 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​​ന്തം റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി ഒ​ഡീ​ഷ​യു​ടെ അ​​നി​​മേ​​ഷ് ക​​ഴൂ​​ര്‍. 2024ല്‍ ​​കു​​റി​​ച്ച 20.65 സെ​​ക്ക​​ന്‍​ഡ് ഇ​​ന്ന​​ലെ 20.63 സെ​​ക്ക​​ന്‍​ഡ് ആ​​ക്കി അ​​നി​​മേ​​ഷ് പു​​തു​​ക്കി. ദേ​​ശീ​​യ റി​​ക്കാ​​ര്‍​ഡും അ​​നി​​മേ​​ഷി​​ന്‍റെ (20.32) പേ​​രി​​ലാ​​ണ്.