ഡ്യൂറന്‍ഡ് കപ്പ് നോര്‍ത്ത് ഈസ്റ്റിന്
Sunday, August 24, 2025 3:37 AM IST
കോല്‍ക്കത്ത: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി. ഇന്നലെ നടന്ന ഫൈനലില്‍ 6-1നു ബംഗാള്‍ ക്ലബ്ബായ ഡയമണ്ട് ഹാര്‍ബറിനെ തറപറ്റിച്ചാണ് നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായ രണ്ടാം തവണയും ഡ്യൂറന്‍ഡ് കപ്പില്‍ മുത്തംവച്ചത്.