സഞ്ജു തകർത്തു, പക്ഷേ...
സഞ്ജു തകർത്തു, പക്ഷേ...
Thursday, October 6, 2022 11:59 PM IST
ലക്നോ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ സ​ഞ്ജു സാം​സ​ൺ (63 പ​ന്തി​ൽ 86 നോ​ട്ടൗ​ട്ട്) ത​ക​ർ​ത്ത​ടി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ക്ക് ഒ​ന്പ​ത് റ​ൺ​സി​ന്‍റെ തോ​ൽ​വി. മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്സ​രം 40 ഓ​വ​റാ​യി ചു​രു​ക്കി​യി​രു​ന്നു. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 40 ഓ​വ​റി​ൽ 249/4. ഇ​ന്ത്യ 40 ഓ​വ​റി​ൽ 240/8.

ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യു​​​​​​ടെ മ​​​​​​ല​​​​​​നും (22) ക്വി​​​​​​ന്‍റ​​​​​​ണ്‍ ഡി​​​​​​കോ​​​​​​ക്കും (48) ചേ​​​​​​ർ​​​​​​ന്ന് ആ​​​​​​ദ്യ വി​​​​​​ക്ക​​​​​​റ്റി​​​​​​ൽ 49 റ​​​​​​ണ്‍​സ് നേ​​​​​​ടി. തെം​​​​​​ബ ബൗ​​​​​​മ (8), എ​​​​​​യ്ഡ​​​​​​ൻ മാ​​​​​​ർ​​​​​​ക്രം (0) എ​​​​​​ന്നി​​​​​​വ​​​​​​ർ വേ​​​​​​ഗം പു​​​​​​റ​​​​​​ത്താ​​​​​​യെ​​​​​​ങ്കി​​​​​​ലും പി​​​​​​ന്നീ​​​​​​ട് എ​​​​​​ത്തി​​​​​​യ ഹെ​​​​​​ൻ‌​​​റി​​​​​​ച്ച് ക്ലാ​​​​​​സ​​​​​​നും (74 നോ​​​​​​ട്ടൗ​​​​​​ട്ട്) ഡേ​​​​​​വി​​​​​​ഡ് മി​​​​​​ല്ല​​​​​​റും (75 നോ​​​​​​ട്ടൗ​​​​​​ട്ട്) ചേ​​​​​​ർ​​​​​​ന്ന് ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യെ 40 ഓ​​​​​​വ​​​​​​റി​​​​​​ൽ 249ൽ ​​​​​​എ​​​​​​ത്തി​​​​​​ച്ചു.


ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സ്കോ​​​​​​ർ​​​​​​ബോ​​​​​​ർ​​​​​​ഡ് ര​​​​​​ണ്ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ എ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​ന്പ് ഓ​​​​​​പ്പ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യ ശി​​​​​​ഖ​​​​​​ർ ധ​​​​​​വാ​​​​​​നും (4) ശു​​​​​​ഭ്മാ​​​​​​ൻ ഗി​​​​​​ല്ലും (3) പു​​​​​​റ​​​​​​ത്ത്. ഋ​​​​​​തു​​​​​​രാ​​​​​​ജ് ഗെ​​​​​​യ്ക്‌​​​​​വാ​​​​​​ദ് (19), ഇ​​​​​​ഷാ​​​​​​ൻ കി​​​​​​ഷ​​​​​​ൻ (20) എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കും കാ​​​​​​ര്യ​​​​​​മാ​​​​​​യൊ​​​​​​ന്നും ചെ​​​​​​യ്യാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല. ശ്രേയസ് അയ്യർ (37 പന്തിൽ 50) അ​​​​​​ർ​​​​​​ധ​​​​​​സെ​​​​​​ഞ്ചു​​​​​​റി നേ​​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.