ജൂണിയർ ബാസ്കറ്റ്
Sunday, April 21, 2024 1:35 AM IST
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്റ്റേഡിയത്തിൽനടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റിൽ പുരുഷവിഭാഗത്തിൽ തൃശൂർ 58-18ന് കോഴിക്കോടിനെ തോൽപ്പിച്ചു.
മറ്റു മത്സരങ്ങളിൽ ഇടുക്കി 55-10ന് വയനാടിനെയും ആലപ്പുഴ 67-44ന് മലപ്പുറത്തെയും പത്തനംതിട്ട 42-20ന് പാലക്കാടിനെയും തിരുവനന്തപുരം 73-49ന് എറണാകുളത്തെയും തോൽപ്പിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊല്ലം 58-21ന് തിരുവനന്തപുരത്തെയും തൃശൂർ 45-11ന് പത്തനംതിട്ടയെയും കോട്ടയം 44-11ന് പാലക്കാടിനെയും എറണാകുളം 38-7ന് വയനാടിനെയും കോഴിക്കോട് 47-2ന് കാസർഗോഡിനെയും കീഴടക്കി.